തദ്ദേശ തെരെഞ്ഞടുപ്പില്‍ ഐതിഹാസിക വിജയം നേടും, ലീഗിന്റെ കോട്ടകള്‍ തകരും: മുഖ്യമന്ത്രി
കണ്ണൂര്‍: (www.kasargodvartha.com 14.12.2020) തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ ജനമൊന്നാകെ കൂടെയുണ്ടെന്നും എല്‍ഡിഎഫ് ഐതിഹാസിക വിജയം നേടുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്. തന്റെ സ്വന്തം നാടായ ചേരിക്കല്‍ ജൂനിയര്‍ ബേസിക് സ്കൂള്‍ ഒന്നാം നമ്പര്‍ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് സംസ്ഥാന സര്‍ക്കാറിനെയും പാര്‍ട്ടിയെയും ഇളക്കികളയാമെന്നായിരുന്നു ചിലരുടെ വിചാരം. അത് നടക്കില്ല.
കോവിഡ് ചികിത്സ സൗജന്യമായി നല്കുന്ന സംസ്ഥാനത്ത് വാക്സിന് വേണ്ടുന്ന ചെറിയ തുക ഈടാക്കില്ലെന്നും സൗജന്യമായി വാക്സിന് നല്‍കുമെന്നുമാണ് പറഞ്ഞത്. ഇത് തെരെഞ്ഞടുപ്പ് ചട്ടലംഘനമാണെന്ന പ്രതിപക്ഷത്തിന്റെ ആരോപണം മുഖ്യമന്ത്രി തള്ളി കളഞ്ഞു. യുഡിഎഫിന് തിരിച്ചടിയുണ്ടാകുമെന്ന് മാത്രമല്ല, ലീഗിന്റെ അടിത്തറ തകരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.