city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

CM Says | ആരോഗ്യമന്ത്രിയുടെ ഓഫീസിന് നേരെ വാര്‍ത്തകള്‍ വന്നത് ഗൂഢാലോചനയുടെ ഭാഗമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

കണ്ണൂര്‍: (KasargodVartha) സര്‍കാാരിനും പാര്‍ടിക്കുമെതിരെ പ്രതിപക്ഷവും മാധ്യമങ്ങളും ഉയര്‍ത്തുന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. തന്റെ മണ്ഡലമായ ധര്‍മടത്ത് വേങ്ങാട് നടന്ന കുടുംബ സംഗമത്തിലാണ് സര്‍കാരിനും പാര്‍ടിക്കുമെതിരെയുള്ള രാഷ്ട്രീയ ആരോപണങ്ങളെ പ്രതിരോധിച്ച് മുഖ്യമന്ത്രി രംഗത്തെത്തിയത്. ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ  ഓഫീസിനെതിരെ ഗൂഢാലോചന നടന്നുവെന്നും ഗൂഢാലോചനയുടെ ഭാഗമായാണ് വാര്‍ത്തകള്‍ വന്നതെന്ന് ബോധ്യപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫ് ധര്‍മടം മണ്ഡലം കമിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന കുടുംബസംഗമം സ്വന്തം മണ്ഡലമായ ധര്‍മടത്തെ വേങ്ങാട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇല്ലാത്ത കഥവെച്ചാണ് ആരോഗ്യമന്ത്രിക്കെതിരെ ആരോപണം ഉന്നയിക്കുന്നത്. ഇത്തരം ഗൂഢാലോചന ആദ്യത്തേതോ ഒടുവിലത്തേതോ അല്ല. പിന്നില്‍ വ്യക്തികളും മാധ്യമ സ്ഥാപനങ്ങളുമുണ്ട്. അത് വ്യക്തമായിട്ടുണ്ട്. ഇത്തരം വാര്‍ത്തകള്‍ക്ക് അധികകാലം ആയുസുണ്ടാകില്ല. അവക്കെല്ലാം അല്‍പായുസ് മാത്രമെയുണ്ടാകൂ. ആരോഗ്യ വകുപ്പിന്റെത് മികച്ച പ്രവര്‍ത്തനമാണ്. അടുത്ത കാലത്ത് നിപ്പ വന്നപ്പോഴടക്കം നല്ല പ്രവര്‍ത്തനമാണ് ആരോഗ്യവകുപ്പും മന്ത്രിയും നടത്തിയത്.

CM Says | ആരോഗ്യമന്ത്രിയുടെ ഓഫീസിന് നേരെ വാര്‍ത്തകള്‍ വന്നത് ഗൂഢാലോചനയുടെ ഭാഗമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

ദേശീയ അന്വേഷണ എജന്‍സികള്‍ കേരളത്തില്‍ വട്ടമിട്ട് പറക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രം കേരളത്തോട് പകയോടെയാണ് പെരുമാറുന്നത്. വര്‍ഗീയതക്കെതിരെ കോണ്‍ഗ്രസ് ശക്തമായ നിലപാടെടുക്കുന്നില്ല. കേന്ദ്രത്തിനെതിരെ, കേന്ദ്ര നയത്തിനെതിരെ  ഒരുമിച്ചു നില്‍ക്കാന്‍ ഇവിടെ നിന്നും ജയിച്ചുപോയ  കോണ്‍ഗ്രസ് എംപിമാര്‍ തയ്യാറാകുന്നില്ല. കേരളത്തിന് വേണ്ടി എതെങ്കിലും  ഒരു ഘട്ടത്തില്‍ ഈ എ പിമാര്‍ ശബ്ദിച്ചുവോയെന്നും മുഖ്യമന്ത്രി ചോദിച്ചു. ധര്‍മടം മണ്ഡലത്തില്‍ നടക്കുന്ന കുടുംബസംഗമങ്ങളുടെ ഉദ്ഘാടനമാണ് അഞ്ചരകണ്ടിയിലെ വേങ്ങാട് നടന്നത്. മുഖ്യമന്ത്രിയുടെ കൂടെ പാര്‍ടി നേതാക്കളും പങ്കെടുക്കുന്നുണ്ട്.

Keywords: Pinarayi Vijayan, CM, Health Miniter, Veena George, Allegation. Kannur, News, Kerala, Top-Headlines, CM Pinarayi Vijan about allegation against Health Minister.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia