ബസില്‍ കയറുന്നതിനിടെ തള്ളിമാറ്റി; വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്, ക്ലീനര്‍ വധശ്രമക്കേസില്‍ അറസ്റ്റില്‍
Jan 10, 2018, 11:23 IST
കണ്ണൂര്‍: (www.kasargodvartha.com 10.01.2018) ബസില്‍ കയറുന്നതിനിടെ തള്ളിമാറ്റിയതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ ക്ലീനര്‍ വധശ്രമക്കേസില്‍ അറസ്റ്റിലായി. ബസിന്റെ ക്ലീനര്‍ പഴശ്ശിയിലെ പൊങ്ങാട്ടു വീട്ടില്‍ സന്തോഷിനെ(43) യാണ് പോലീസ് അറസ്റ്റു ചെയ്തത്. എടയന്നൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഇ.എം. ആദിത്യന് (15), കൂടാളി ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പാര്‍വണ്‍ പ്രകാശ് (12) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
Representational image
ഇരിട്ടിയില്‍ നിന്നു കണ്ണൂരിലേക്കുള്ള ആഷിഖ് ബസ് കൊതേരി സ്റ്റോപ്പില്‍ നിര്‍ത്തിയപ്പോള്‍ ബസില്‍ കയറുന്നതിനിടെ വിദ്യാര്‍ത്ഥികളെ ക്ലീനര്‍ തള്ളിമാറ്റുകയായിരുന്നു. വാതിലില്‍ തട്ടി പരിക്കേറ്റ വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിനു പിന്നാലെയാണ് ക്ലീനറെ വധശ്രമത്തിന് കേസെടുത്ത് പോലീസ് അറസ്റ്റു ചെയ്തത്. പ്രതിയെ പിന്നീട് റിമാന്‍ഡ് ചെയ്തു.
അതേസമയം പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ -മട്ടന്നൂര്‍- ഇരിട്ടി റൂട്ടില്‍ ബസ് ജീവനക്കാര്‍ പണിമുടക്ക് നടത്തുന്നുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kannur, Top-Headlines, Kerala, News, Bus, Students, Injured, Arrest, Hospital, Police, Case, Remand, Cleaner push students during Climbing to bus, Arrested.