മലബാറിന്റെ തനത് സൗന്ദര്യം ആസ്വദിച്ചൊരു ജലയാത്ര, ഞായറാഴ്ച്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
Aug 31, 2019, 10:39 IST
കണ്ണൂര്‍:(www.kasargodvartha.com 31/08/2019) മലബാറിന്റെ തനത് സൗന്ദര്യം ആസ്വദിച്ചൊരു ജലയാത്ര. വളപട്ടണം പുഴയിലൂടെ കണ്ടല്‍ക്കാടുകളുടെ ഹരിതഭംഗി നുകര്‍ന്ന്, പുഴയുടെ കുളിര്ക്കാറ്റിലലിഞ്ഞ്, ഓളപ്പരപ്പുകളിലൂടെ ഒഴുകി നീങ്ങുന്ന യാത്രാനുഭവം സഞ്ചാരികള്‍ക്കു ഒരുക്കുകയാണ് മലബാര്‍ ദര്ശന്. 50 ലക്ഷം രൂപ ചെലവില്‍ സജ്ജീകരിച്ച, പൂര്‍ണമായും ശീതീകരിച്ച ടൂറിസ്റ്റ് ട്രാവലര്‍ ബോട്ട് ജലയാത്രയ്ക്കു സജ്ജമായിക്കഴിഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ മലനാട് ടൂറിസം ക്രൂയിസ് പദ്ധതിയുടെ ചുവടുപിടിച്ച് മയ്യില്‍ റോയല്‍ ടൂറിസം ഡവലപ്മെന്റ് സൊസൈറ്റിയാണ് മലബാര്‍ ദര്ശന് എന്ന പേരില്‍ വളപട്ടണം പുഴയിലൂടെ ടൂറിസ്റ്റുകള്‍ക്കു ജലയാത്ര സംവിധാനം ഏര്‍പ്പെടുത്തിയത്.
അഴീക്കല്‍ മുതല്‍ മലപ്പട്ടം മുനമ്പ് കടവ് പാലം വരെയുള്ള 6 മണിക്കൂര്‍ ആണ് യാത്ര. ചായയും ഭക്ഷണവും അടങ്ങിയതാണ് പാക്കേജ്. യാത്രയാക്കിടയില്‍ സഞ്ചാരികള്‍ക്കു പുഴയില്‍ കുളിക്കാനും ചൂണ്ടയിട്ട് മീന്‍പിടിക്കാനും സൗകര്യമൊരുക്കിയിട്ടുണ്ട്. യാത്രയ്ക്കിടെ പറശ്ശിനിക്കടവ് ക്ഷേത്രത്തില്‍ ദര്‍ശനവും നടത്താനും അവസരമുണ്ട്.
ബോട്ടിനകത്ത് 30 പേര്‍ക്കും, ബോട്ടിന്റെ മുകള്‍ത്തട്ടില്‍ 10 പേര്‍ക്കും യാത്ര ചെയ്യാം. സെപ്റ്റംബര്‍ ഒന്നിന് 10നു പറശ്ശിനി പാലത്തിനു സമീപം മുഖ്യമന്ത്രി പിണറായി വിജയന് ടൂറിസ്റ്റ് യാത്രാ ബോട്ടിന്റെ ഉദ്ഘാടനം നിര്‍വഹിക്കുമെന്നു ചെയര്മാന് ടി.കെ.ഗോവിന്ദന്, മയ്യില്‍ പഞ്ചായത്ത് പ്രസിഡന്റ് പി.ബാലന്, മാനേജിങ് ഡയറക്ടര്‍ പി.മുകുന്ദന് എന്നിവര്‍ പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kannur, Kerala, Inauguration, Tourism, Chief Minister will inaugurate a water journeys in Malabar on