വ്യാജ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് ജ്വല്ലറിയില്‍ തട്ടിപ്പിന് ശ്രമം; കാസര്‍കോട് സ്വദേശി കണ്ണൂരില്‍ പിടിയില്‍
Jan 13, 2016, 11:48 IST
കണ്ണൂര്‍: (www.kasargodvartha.com 13/01/2016) വ്യാജ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് ജ്വല്ലറിയില്‍ തട്ടിപ്പ് നടത്തുന്ന സംഘത്തിലെ കാസര്‍കോട് സ്വദേശി പിടിയിലായി. മുളിയാര്‍ മൂലടുക്കത്തെ അബ്ബാസാണ് (23) കണ്ണൂരില്‍ പോലീസിന്റെ പിടിയിലായത്.
മറ്റൊരാളുടെ ഡെബിറ്റ് കാര്‍ഡിന്റെ പകര്‍പ്പുപയോഗിച്ചാണ് അബ്ബാസ് ഉള്‍പെട്ട സംഘം തട്ടിപ്പിനിറങ്ങിയത്. കണ്ണൂരിലെ മലബാര്‍ ഗോള്‍ഡില്‍ നിന്നും ചൊവ്വാഴ്ച മൂന്നര പവന്റെ വളവാങ്ങിയ ഒരാള്‍ ഡെബിറ്റ് കാര്‍ഡ് സൈ്വപ് ചെയ്തിരുന്നു. എന്നാല്‍ കാര്‍ഡ് ആക്ടിവ് അല്ലെന്ന സന്ദേശമാണ് സൈ്വപിംങ് മെഷീനില്‍ നിന്നും ലഭിച്ചത്. ഇതിനിടെ മറ്റൊരു ജ്വല്ലറിയില്‍ സമാനസംഭവം നടന്നതായി ഫോണ്‍ സന്ദേശം ലഭിച്ചു. ഇതോടെ സംശയം തോന്നിയ ജീവനക്കാര്‍ യുവാവിനെ ചോദ്യംചെയ്യാനൊരുങ്ങിയപ്പോള്‍ തന്ത്രപൂര്‍വം രക്ഷപ്പെട്ടു.

ഇതിന് ശേഷമാണ് അബ്ബാസ് ഡെബിറ്റ് കാര്‍ഡുമായി ഇതേ ജ്വല്ലറിയിലെത്തിയത്. സ്വര്‍ണം വാങ്ങിയതിന് ശേഷം നേരത്തെ വന്നയാള്‍ നല്‍കിയ അതേ ബാങ്കിന്റെ ഡെബിറ്റ് കാര്‍ഡാണ് അബ്ബാസും നല്‍കിയത്. ജീവനക്കാര്‍ സംശയം തോന്നി അബ്ബാസിനെ മാനേജരുടെ ക്യാബിനില്‍ കൊണ്ടുപോയി ചോദ്യംചെയ്തപ്പോഴാണ് തട്ടിപ്പ് സംഘത്തിലെ കണ്ണിയാണെന്ന് വ്യക്തമായത്. തുടര്‍ന്ന് വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസെത്തി അബ്ബാസിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
തന്റെ സംഘത്തില്‍ നാല് പേരുണ്ടായിരുന്നതായി അബ്ബാസ് പോലീസിന്റെ ചോദ്യംചെയ്യലില്‍ സമ്മതിച്ചു. അതേസമയം ഇതേ സംഘം കണ്ണൂര്‍ ബാങ്ക് റോഡിലെ മറ്റൊരു ജ്വല്ലറിയില്‍ നിന്നും സ്വര്‍ണം വാങ്ങിയതായി വ്യക്തമായിട്ടുണ്ട്. ഇടപാട് സമയത്ത് ഇവര്‍ ജ്വല്ലറിയില്‍ ഐഡി പ്രൂഫായി കാര്‍ഡുടമയുടെ പാസ്‌പോര്‍ട്ട് കോപ്പിയാണ് നല്‍കിയത്. ഇത് വ്യാജമാണെന്നാണ് പോലീസ് സംശയിക്കുന്നത്. തട്ടിപ്പ് സംഘം ഉപയോഗിച്ചിരുന്ന ഡെബിറ്റ് കാര്‍ഡ് മെഷീനില്‍ സൈ്വപ് ചെയ്യുമ്പോള്‍ പിന്‍ നമ്പര്‍ ആവശ്യമായിരുന്നില്ല. ഓട്ടോമാറ്റിക്കായി പണം ക്രെഡിറ്റാവുകയായിരുന്നു.
സംഘത്തിലെ മറ്റു മൂന്നു പേര്‍ക്കായി പോലീസ് അന്വേഷണം വ്യാപിപ്പിച്ചു. അതേസമയം ദിവസങ്ങള്‍ക്ക് മുമ്പ് കാഞ്ഞങ്ങാട്ടെ ജ്വല്ലറിയില്‍ സമാന രീതിയില്‍ തട്ടിപ്പ് ശ്രമം നടന്നിരുന്നു. ഈ സംഘം തന്നെയായിരിക്കാം അതിന് പിന്നിലെന്നും സംശയിക്കുന്നു. അന്ന് തട്ടിപ്പ് സംഘം തന്ത്രപൂര്‍വം രക്ഷപ്പെടുകയായിരുന്നു.
Keywords : Kannur, Kasaragod, Youth, Jewellery, Arrest, Cash, Cheating, Abbas Muliyar.