ആര്‍ സി മാറ്റിത്തരാമെന്നും ലൈസന്‍സ് പുതുക്കാമെന്നും പറഞ്ഞ് തട്ടിപ്പ്; പ്രതി അറസ്റ്റില്‍
Sep 29, 2019, 13:56 IST
തളിപ്പറമ്പ്: (www.kasargodvartha.com 29.09.2019) ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കാമെന്നും ആര്‍ സി മാറ്റിത്തരാമെന്നും പറഞ്ഞ് പണം വാങ്ങി വഞ്ചിക്കുന്ന ഏജന്റിനെ തളിപ്പറമ്പ ഡി വൈ എസ് പി ടി കെ രത്‌നകുമാറിന്റെ നേതൃത്വത്തില്‍ ക്രൈംസ്‌ക്വാഡ് പിടികൂടി. തളിപ്പറമ്പ ആര്‍ ടി ഒ ഓഫീസിലെ ഏജന്റ് ബക്കളം കാനുലിലെ തറമ്മല്‍ ഹസില്‍ ടി മഹേഷിനെയാണ് (48) ഡി.വൈ.എസ്.പിയുടെ നിര്‍ദേശപ്രകാരം സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സുരേഷ് കക്കറ പിടികൂടിയത്.
ഇയാളുടെ വീട്ടിലും മറ്റും നടത്തിയ പരിശോധനയില്‍ നിരവധി ആര്‍ സികളും ലൈസന്‍സും പിടിച്ചെടുത്തിട്ടുണ്ട്. ആര്‍ സി മാറ്റാനും മറ്റും ഉട മകളില്‍ നിന്നും 2,000 രൂപ വാങ്ങുമെങ്കിലും ഒന്നും ചെയ്യാതെ വീട്ടില്‍ സൂക്ഷിക്കും. ലൈസന്‍സിന്റെ കാര്യത്തിലും ഇതുതന്നെയാണ് ചെയ്യാറ്. അപകടം പറ്റിയാലാണ് ചിലര്‍ ഇയാളെ സമീപിക്കുക. അപ്പോഴാണ് രേഖകളൊന്നും ഇയാള്‍ ആര്‍.ടി.ഒ ഓഫീസില്‍ സമര്‍പ്പിച്ചിട്ടില്ലെന്ന് ഉടമകള്‍ മനസിലാക്കുക. മഹേഷ് ഇപ്പോള്‍ ചെങ്ങലിലെ ഭാര്യ വീട്ടിലാണ് താമസം. ഇവിടെ നിന്ന് 50ലധികം ആര്‍.സികളും നിരവധി പേരുടെ ലൈസന്‍സുകളും പിടികൂടിയിട്ടുണ്ട്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. നിരവധി പേര്‍ പരാതിയുമായി ഡി.വൈ.എസ്.പിയെ സമീപിച്ചിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kannur, Kerala, news, Top-Headlines, Cheating, Cheating case accused arrested
< !- START disable copy paste -->