സി.എച്ച് സെന്റര്‍ അബുദാബി ചാപ്റ്റര്‍ കുടുംബ സംഗമം നടത്തി
Oct 25, 2015, 09:00 IST
അബുദാബി: (www.kasargodvartha.com 25/10/2015) സി.എച്ച് സെന്റര്‍ കണ്ണൂര്‍ (എളയാവൂര്‍) അബുദാബി ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ കോര്‍ണീഷ് പാര്‍ക്കില്‍ കുടുംബ സംഗമം നടത്തി. പ്രസിഡണ്ട് കെ.വി അഷ്‌റഫിന്റെ അധ്യക്ഷതയില്‍ യു.എ.ഇ കെ.എം.സി.സി വൈസ് പ്രസിഡണ്ട് ശാദുലി വളക്കൈ ഉദ്ഘാടനം ചെയ്തു.
ചിരന്തന എക്‌സലന്റ് അവാര്‍ഡ് ജേതാവ് സി.എച്ച് സെന്റര്‍ യു.എ.ഇ ചാപ്റ്റര്‍ ചെയര്‍മാന്‍ അബ്ദുല്‍ ഖാദര്‍ പനക്കാട്, ദുബൈ ഹെല്‍ത്ത് അതോറിറ്റി അവാര്‍ഡ് ജേതാവ് ദുബൈ ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറി ഹംസ കക്കാട് എന്നിവരെ ആദരിച്ചു. യു.എ.ഇ ചാപ്റ്റര്‍ ഭാരവാഹികളായ ടി.കെ മുഹമ്മദ് കുഞ്ഞി, മൊയ്തു ഹാജി അറബു, ലായിന്‍ ഹംസ ഹാജി തുടങ്ങിയവര്‍ സംസാരിച്ചു.
ജനറല്‍ സെക്രട്ടറി അഷ്‌റഫ് വാരം സ്വാഗതവും അബ്ദുല്‍ സലാം വാരം കടവ് നന്ദിയും പറഞ്ഞു. കെ.വി സത്താര്‍, റഹീസ് ചെമ്പിലോട്, കെ. അലിക്കുഞ്ഞി, പി.സി റസാഖ്, ശുക്കൂര്‍ മടക്കര, ഷക്കീര്‍ അഴീക്കോട്, മുനീര്‍ വാരം തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
സംഗമത്തില്‍ വിവിധ മത്സരങ്ങളില്‍ പങ്കെടുത്തു വിജയിച്ച കുട്ടികള്‍ക്കും കുടുംബിനികള്‍ക്കും സമ്മാനങ്ങള്‍ വിതരണം ചെയ്തു.
Keywords : Abudhabi, Kannur, Gulf, KMCC, C.H-center, Family Meet, CH Center Abu Dhabi Family meet.