വീടിന്റെ മച്ച് തകര്‍ന്നുവീണ് അപകടം; വീട്ടമ്മ മരിച്ചു, മകന് പരിക്ക്
Oct 4, 2021, 08:10 IST
കണ്ണൂര്‍: (www.kasargodvartha.com 04.10.2021) വീടിന്റെ മച്ച് തകര്‍ന്നുവീണതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ വീട്ടമ്മ മരിച്ചു. പൊടിക്കുണ്ട് മില്‍മയ്ക്ക് സമീപം കൊയ്‌ലി പവിത്രന്റെ ഭാര്യ വസന്തയാണ് മരിച്ചത്. പുലര്‍ചെ ഒരു മണിയോടെയായിരുന്നു അപകടം. മുറിയിലുണ്ടായിരുന്ന മരത്തിന്റെ മച്ചാണ് തകര്‍ന്നുവീണത്.
മച്ചിനു കാലപ്പഴക്കം ഉണ്ടെന്ന് പൊലീസ് പറഞ്ഞു. മകന്‍ ഷിബുബി(45)നും പരിക്കേറ്റു. ഇയാളെ എകെജി സ്മാരക സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഫയര്‍ഫോഴ്‌സും പൊലീസും എത്തിയാണ് വീട്ടമ്മയുടെ മൃതദേഹം പുറത്തെടുത്തത്.
Keywords: Kannur, News, Kerala, Top-Headlines, Death, Accident, Injured, Police, Hospital, Ceiling collapsed, woman died in Kannur