city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സ്വർണ വ്യാപാരിയുടെ സഹായിയെ തട്ടികൊണ്ടു പോയി 65 ലക്ഷം കൊള്ളയടിച്ചെന്ന കേസിൽ പൊലീസ് നടത്തിയത് സമാനതകളില്ലാത്ത അന്വേഷണം; പ്രതികൾ സഞ്ചരിച്ച വഴികളിലെ സി സി ടി വികൾ അരിച്ചുപെറുക്കിയത് ഫലം കണ്ടു; പിന്നിൽ ത്രിമൂർത്തികൾ?; കൊടിസുനി സംഘത്തിൻ്റെ ബന്ധം തെളിഞ്ഞില്ല

കാസർകോട്: (www.kasargodvartha.com 07.10.2021) സ്വർണ വ്യാപാരിയുടെ സഹായിയെ തട്ടികൊണ്ടു പോയി 65 ലക്ഷം രൂപ കൊള്ളയടിച്ചെന്ന കേസിൽ പൊലീസ് നടത്തിയത് സമാനതകളില്ലാത്ത അന്വേഷണം. രണ്ടാഴ്ചയിലധികം പ്രതികൾ സഞ്ചരിച്ച വഴികളിലെ സി സി ടി വികൾ അരിച്ചു പെറുക്കി നടത്തിയ അന്വേഷണത്തിന് ഒടുവിൽ ഫലം കണ്ടെത്താനായി. കൊള്ളയിൽ നേരിട്ട് പങ്കാളിയായെന്ന് കരുതുന്ന രണ്ടുപേരും പ്രതികൾ എത്തിയ വാഹനങ്ങൾക്ക് വ്യാജ നമ്പർ പ്ലേറ്റ് ഉണ്ടാക്കി കൊടുത്തതായി കരുതുന്ന ഒരാളുമാണ് അറസ്റ്റിലായത്. ഒ എൽ എക്സിൽ വിൽപനയ്ക്ക് വെച്ച കാറിൻ്റെ നമ്പർ കോപിയടിച്ചതാണ് ഇയാളെന്നാണ് പൊലീസ് പറയുന്നത്.

    
സ്വർണ വ്യാപാരിയുടെ സഹായിയെ തട്ടികൊണ്ടു പോയി 65 ലക്ഷം കൊള്ളയടിച്ചെന്ന കേസിൽ പൊലീസ് നടത്തിയത് സമാനതകളില്ലാത്ത അന്വേഷണം; പ്രതികൾ സഞ്ചരിച്ച വഴികളിലെ സി സി ടി വികൾ അരിച്ചുപെറുക്കിയത് ഫലം കണ്ടു; പിന്നിൽ ത്രിമൂർത്തികൾ?; കൊടിസുനി സംഘത്തിൻ്റെ ബന്ധം തെളിഞ്ഞില്ല



അതേ സമയം കൊള്ളയ്ക്ക് പിന്നിൽ ത്രിമൂർത്തികളാണെന്ന വിവരമാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്. തൃശൂർ, കോഴിക്കോട്, വയനാട് സ്വദേശികളാണ് ഈ ത്രിമൂർത്തികളെന്നാണ് വിവരം. ഇവർ അടക്കം ഒമ്പത് പേരാണ് ഇനി പിടിയിലാകാനുള്ളത്. അതിനിടെ കൊടിസുനി സംഘത്തിൻ്റെ ബന്ധം തെളിഞ്ഞിട്ടില്ല. ഏതാനും വർഷം മുമ്പ് ചെർക്കള ബേവിഞ്ചയിൽ സമാനമായ കൊള്ള നടത്തിയത് കൊടി സുനിയുടെ സംഘത്തിൽപ്പെട്ടവരാണെന്ന റിപോർടുകൾ ഉണ്ടായിരുന്നത് കൊണ്ടാണ് തുടക്കത്തിൽ കൊടി സുനി ബന്ധം ചർചയായത്.

സെപ്റ്റംബര്‍ 22ന് ഉച്ചയ്ക്ക് ഒന്നര മണിയോടെയാണ് സംഭവം നടന്നത്. തുടക്കം മുതൽ സിസിടിവി ക്യാമറകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതികളെ തിരിച്ചറിയാൻ കഴിയുന്ന രീതിയിലുള്ള ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചത് നിർണായകമായിരുന്നു. പട്ടാപ്പകൽ നടന്ന സംഭവമായത് കൊണ്ട് പ്രതികൾ കടന്നു പോയ വഴികളിലൂടെ സഞ്ചരിക്കാൻ പൊലീസിന് എളുപ്പമായി. നൂറ് കണക്കിന് സി സി ടി വികളാണ് പൊലീസ് പരിശോധിച്ചത്. സംഭവത്തില്‍ ഉൾപെട്ടവർ ജില്ലയ്ക്ക് പുറത്തുള്ളവരാന്നെന്ന് പൊലീസ് തുടക്കത്തിൽ തന്നെ സ്ഥിരീകരിച്ചിരുന്നു. പ്രതികളെ തിരിച്ചറിയാൻ ദൃശ്യങ്ങൾ മാധ്യമങ്ങളിലൂടെ പുറത്ത് വിട്ടതും ഉപകാരപ്രദമായി.

കാസർകോട്, കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂർ മുതൽ കോഴിക്കോട് വരെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചിരുന്നു. പ്രതികൾ ഉപയോഗിച്ച വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റ് വ്യാജമാണെന്ന് അന്വേഷണത്തിൻ്റെ തുടക്കത്തിൽ തന്നെ പൊലീസ് കണ്ടെത്തിയിരുന്നുവെന്നാണ് വിവരം. സംഘം സഞ്ചരിച്ച വഴികളിലെല്ലാം സംശയകരമായ രീതിയിൽ ഒരു സാൻട്രോ കാർ ഉണ്ടായിരുന്നുവെന്നും ഇതാണ് അന്വേഷണത്തിൽ നിർണായകമായതെന്നും പറയുന്നു.

ഒ എല്‍ എക്‌സില്‍ വിൽപനയ്ക്ക്‌ വെച്ച വാഹനത്തിന്റെ നമ്പർ പ്ലേറ്റ് അതേപടി ഉപയോഗിച്ചതും പ്രതികൾക്ക് വിനയായതാണ് റിപോർട്. അറസ്റ്റിലായവയനാട് സ്വദേശി അനു ഷാജുവാണ് നമ്പർ പ്ലേറ്റ് ഉണ്ടാക്കി നൽകിയതെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ സംശയകരമായി പ്രതികളുടെ സാന്നിധ്യം ഉണ്ടായ സ്ഥലത്തെല്ലാം കണ്ടെത്തിയ സാന്‍ട്രോ കാറിൻ്റെ നമ്പർ ഒറിജിനലായിരുന്നുവെന്നും അറസ്റ്റിലായ സമയത്തും മൂന്ന് പ്രതികളും ഈ കാരിൽ തന്നെയായിരുന്നു സഞ്ചരിച്ചിരുന്നതെന്നും അന്വേഷണ സംഘം പറഞ്ഞു.

ഇപ്പോൾ അറസ്റ്റിലായവര്‍ ത്രിമൂർത്തികൾക്ക് വേണ്ടി ക്വടേഷൻ ഏറ്റെടുത്തവരാണെന്നാണ് വിവരം. കഞ്ചാവ് കേസിലും മറ്റും ഉൾപെട്ടവരാണ് ഇപ്പോൾ പിടിയിലായവർ. പ്രതികളെ കൂടുതൽ ചോദ്യം ചെയ്യാനായി വ്യാഴാഴ്ച തന്നെ കസ്റ്റഡിയിൽ വാങ്ങുമെന്ന് കേസന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന കാസർകോട് ഡി വൈ എസ് പി, പി.ബാലകൃഷ്ണൻ നായർ കാസർകോട് വാർത്തയോട് പറഞ്ഞു. പിടിയിലാകാനുള്ളവർക്ക് പിന്നാലെ തന്നെ പൊലീസ് ഉണ്ടെന്നും വൈകാതെ തന്നെ മുഴുവൻ പ്രതികളും പിടിയിലാകുമെന്നും അന്വേഷണ സംഘം വ്യക്തമാക്കി.

Keywords: Kasaragod, News, Kerala, Case, Police, Top-Headlines, Thrissur, Kozhikode, Cherkala, Bevinja, Report, Investigation, Social-Media, Kannur, Vehicle, Car, Arrest, DYSP, Case of kidnapping of gold trader; Police conducted unprecedented probe. 
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia