city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കൊ­ല­ക്കേ­സ് പ്ര­തി­യു­ടെ മക­ളെ ബ­ലാ­ത്സം­ഗം ചെ­യ്­ത­തി­ന് ബ്രോ­ക്കര്‍­ക്കെ­തി­രെ പുതി­യ കേ­സ്

കൊ­ല­ക്കേ­സ് പ്ര­തി­യു­ടെ മക­ളെ ബ­ലാ­ത്സം­ഗം ചെ­യ്­ത­തി­ന് ബ്രോ­ക്കര്‍­ക്കെ­തി­രെ പുതി­യ കേ­സ്
ബ­ദി­യ­ഡു­ക്ക: കോ­ളിള­ക്കം സൃ­ഷ്ടി­ച്ച രാ­ഷ്ട്രീയ കൊ­ല­ക്കേ­സില്‍ ത­ട­വി­ന് ശി­ക്ഷി­ക്ക­പ്പെ­ട്ട് ക­ണ്ണൂര്‍ സെന്‍­ട്രല്‍ ജ­യി­ലില്‍ ക­ഴി­യു­ന്ന പ്ര­തി­യു­ടെ പ്രാ­യ­പൂര്‍­ത്തി­യാ­കാ­ത്ത മക­ളെ ത­ട്ടി­ക്കൊണ്ടു­പോ­യി ബ­ലാ­ത്സം­ഗം ചെ­യ്­ത­തി­ന് ബ്രോ­ക്കര്‍­ക്കെ­തി­രെ പുതി­യ കേ­സെ­ടുത്തു.


പെണ്‍­കു­ട്ടി­യു­ടെ പി­തൃ­സ­ഹോ­ദ­രന്‍ അ­ഷ്‌­റ­ഫി­നെ­തി­രെ ത­ട്ടി­ക്കൊണ്ടു­പോ­കാന്‍ സ­ഹാ­യി­ച്ച­തി­നും, കും­ബ­ഡാ­ജെ സ്വ­ദേ­ശിയും ബ­ദി­യ­ഡു­ക്ക­യി­ലെ ബ്രോ­ക്ക­റുമാ­യ അ­ബ്ദുല്ല­ക്കു­ഞ്ഞി(45) ക്കെതി­ര ബ­ലാ­ത്സം­ഗ­ത്തി­നു­മാ­ണ് പോ­ലീ­സ് കേ­സെ­ടു­ത്തത്.

പ്ര­തി­കള്‍­ക്കെ­തി­രെ കേ­സെ­ടു­ത്ത­തി­നെ തു­ടര്‍­ന്ന ര­ണ്ടു­പേരും ഒ­ളി­വില്‍ പോ­യ­താ­യി പോ­ലീ­സ് പ­റഞ്ഞു. ബ്രോ­ക്ക­റു­ടെ വീ­ട്ടില്‍ ഞാ­യ­റാഴ്­ച റെ­യ്­ഡ് ന­ട­ത്തി­യെ­ങ്കിലും ഇ­യാ­ളെ ക­ണ്ടെ­ത്താ­ന്‍ ക­ഴി­ഞ്ഞി­ല്ലെ­ന്ന് ബ­ദി­യ­ഡുക്ക പോ­ലീ­സ് പ­റഞ്ഞു.

പെണ്‍­കു­ട്ടി­യെ ത­ട്ടി­ക്കൊണ്ടു­പോ­യ സം­ഭ­വ­ത്തില്‍ ജാമ്യം ല­ഭി­ക്കാ­വു­ന്ന­ത­ര­ത്തില്‍ കേ­സെ­ടു­ക്കു­കയും പ്ര­തി ജാ­മ്യ­ത്തി­ലി­റ­ങ്ങു­കയും ചെ­യ്­ത­തോ­ടെ വിവി­ധ സം­ഘ­ട­ന­കള്‍ രം­ഗ­ത്തുവ­ന്ന­തോ­ടെ­യാ­ണ് ര­ണ്ടാമ­ത്തെ കേ­സെ­ടു­ക്കാന്‍ പോ­ലീ­സ് ത­യ്യാ­റാ­യത്. ഇ­തേ തു­ടര്‍­ന്ന് പീ­ഡ­ന­ത്തി­നി­രയാ­യ പെണ്‍­കു­ട്ടി­യില്‍ നിന്നും ബ­ദി­യ­ഡുക്ക പോ­ലീ­സ് വി­ശ­ദ­മായ മൊ­ഴി­യെ­ടുത്തു.

പെണ്‍­കു­ട്ടി­യു­ടെ മൊ­ഴി അ­നു­സ­രി­ച്ച് സം­ഭ­വ ദിവ­സം പു­ലര്‍­ച്ചെ ര­ണ്ടു­മണി­യോ­ടെ ഉ­മ്മ­യു­ടെ ഫോ­ണി­ലേ­ക്ക് കോള്‍ വന്നു. നി­ന്റെ ഇ­ള­യു­പ്പ അ­ഷ്‌റ­ഫ് കാ­റു­മാ­യി വ­രും. അ­യാ­ളു­ടെ കൂ­ടെ പു­റ­ത്തു­വ­രണം. അ­ത­നു­സ­രി­ച്ച് പെണ്‍­കു­ട്ടി വ­സ്ത്രം മാ­റി ശ­ബ്ദ­മു­ണ്ടാ­ക്കാ­തെ പു­റ­ത്തേ­ക്കു­വന്നു. വീ­ട്ടി­നു സ­മീപ­ത്ത് മാ­രു­തി കാര്‍ നില്‍­ക്കുന്ന­ത് കണ്ടു. നേര­ത്തെ പ­റ­ഞ്ഞ­ത­നു­സ­രി­ച്ച് കാ­റില്‍ ക­യറി.

കാര്‍ ബ­ദി­യ­ഡു­ക്ക മീ­ത്തല്‍ ബ­സാ­റില്‍ എ­ത്തി­യ­പ്പോള്‍ അ­ബ്ദുല്ല­ക്കു­ഞ്ഞി അ­വി­ടെ നില്‍­ക്കു­ന്നു­ണ്ടാ­യി­രുന്നു. അ­യാള്‍ കാ­റില്‍ ക­യ­റു­കയും ഇ­ള­യു­പ്പ കാ­റില്‍ നി­ന്നിറ­ങ്ങി ഒ­രു ബൈ­ക്കില്‍ പോ­വു­കയും ചെ­യ്­തു. തു­ടര്‍­ന്ന് കാര്‍ പെര്‍­ള­യി­ലേ­ക്ക് പോയി. അ­വി­ടെ കാ­ട്ടി­ന­ടു­ത്ത് വ­ണ്ടി നിര്‍­ത്തി ര­ണ്ടു പൂ­ഴി ലോ­റി­ക­ളില്‍ നിന്നൂം പ­ണം വാങ്ങി. പി­ന്നീ­ട് ബ­ദി­യ­ഡു­ക്ക­യി­ലേ­ക്ക് തി­രി­ച്ചു­വ­രി­കയും അ­വി­ടെ നി­ന്നും ര­ണ്ടു പൂഴി­ലോ­റി­ക­ളില്‍ നിന്നും വീണ്ടും പ­ണം വാ­ങ്ങു­കയും ചെ­യ്തു.

അ­തി­നു­ശേ­ഷം അ­ബ്ദുല്ല­ക്കു­ഞ്ഞി­യുടെ കും­ബ­ഡാ­ജെ­യി­ലെ വീ­ട്ടി­ലേ­ക്ക് പോ­യി.കു­ട്ടി­യെ കാ­റില്‍ ത­ന്നെ ഇ­രു­ത്തു­ക­യാ­യി­രുന്നു. വീ­ട്ടില്‍ നിന്നും അ­ബ്ദുല്ല­ക്കു­ഞ്ഞി­ കു­ളി­ച്ച് വ­സ്­ത്ര­ങ്ങള്‍ മാ­റി വന്നു. അ­പ്പോ­ഴേക്കും നേ­രം വെ­ളു­ത്തി­രുന്നു. അ­തി­നു­ശേ­ഷം പു­ത്തൂ­രി­ലെ­ത്തി ഒ­രു ലോ­ഡ്­ജില്‍ മു­റി­യെ­ടു­ക്കു­ക­യാ­യി­രുന്നു. ലോ­ഡ്­ജി­ന്റെ പേ­ര് അ­റി­യില്ല.

അ­വി­ടെ നിന്നും ര­ണ്ടുതവണ അ­ബ്ദുല്ല­ക്കു­ഞ്ഞി­ പീ­ഡി­പ്പി­ക്കു­ക­യു­ണ്ടാ­യി . ഇ­തി­നി­ട­യില്‍ ഉമ്മ അ­ബ്ദുല്ല­ക്കു­ഞ്ഞി­യെ ഫോ­ണില്‍ വി­ളിച്ചു. പോ­ലീസും വി­ളി­ക്കു­ക­യു­ണ്ടായി. നാ­ളെ പെണ്‍­കു­ട്ടി­യു­മാ­യി ഹാ­ജ­രാ­കാ­മെ­ന്ന് പ­റഞ്ഞു. പി­ന്നീ­ട് കും­ബ­ഡാ­ജെ­യില്‍ തി­രി­ച്ചെത്തി. പെണ്‍­കു­ട്ടി­യെ അ­ബ്ദുല്ല­ക്കു­ഞ്ഞി­യു­ടെ ബ­ന്ധു­വീ­ട്ടില്‍ ആക്കി. അ­ന്നു രാത്രി അ­വി­ടെ ക­ഴിഞ്ഞു.

പി­റ്റേ­ന്ന് പോ­ലീ­സ് സ്‌­റ്റേ­ഷ­നില്‍ ഹാ­ജ­രായി. പോ­കു­ന്ന­തി­നു മു­മ്പ് സ്വ­ന്തം ഇഷ്ട­പ്ര­കാ­ര­മാ­ണ് കൂ­ടെ പോ­യ­തെ­ന്ന് പ­റ­യ­ണ­മെ­ന്ന് നിര്‍­ബ­ന്ധി­ക്കു­കയും ചെ­യ്തു. ഇങ്ങ­നെ ചെ­യ്യു­ക­യാ­ണെ­ങ്കില്‍ ഉപ്പ­യെ ജ­യി­ലില്‍ നിന്നും ഇ­റ­ക്കാന്‍ സ­ഹാ­യി­ക്കു­മെന്നും ഉ­മ്മ­യോടും ഇതു­പോ­ലെത്ത­ന്നെ പ­റ­യ­ണ­മെന്നും പ­റ­യു­ക­യു­ണ്ടായി. അതു­കൊ­ണ്ടാ­ണ് ആദ്യം മൊ­ഴി­മാ­റ്റി­പ്പ­റ­ഞ്ഞ­തെ­ന്ന് പെണ്‍­കു­ട്ടി പ­റഞ്ഞു. പെണ്‍­കു­ട്ടിയുടെ മൊ­ഴി­യു­ടെ അ­ടി­സ്ഥാ­ന­ത്തി­ലാ­ണ് കു­റ്റ­ക്കാരാ­യ പ്ര­തി­കള്‍­ക്കെ­തി­രെ കേ­സെ­ടു­ത്ത­തെ­ന്ന് ബ­ദി­യ­ഡുക്ക പോ­ലീ­സ് പ­റ­ഞ്ഞു.

Related News:

മണല്‍മാഫിയ തലവന്‍ തട്ടിക്കൊണ്ടുപോയ 17 കാരി പീഡനത്തിനിരയായതായി ബന്ധുക്കള്‍


Keywords:  Murder-case, daughter-love, Rape, case, Badiyadukka, Kannur, Police, Kidnap, Girl, police-station, Kerala.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia