ബൈന്തൂര്‍ പാസഞ്ചര്‍ കണ്ണൂരിലേക്ക് നീട്ടി; സമയ ക്രമം പിന്നീട് നിശ്ചയിക്കും
May 18, 2015, 20:24 IST
കാസര്‍കോട്: (www.kasargodvartha.com 18/05/2015) ബൈന്തൂര്‍ - കാസര്‍കോട് പാസഞ്ചര്‍ കണ്ണൂരിലേക്ക് നീട്ടിയതായി എം.പി. പി. കരുണാകന് അറിയിച്ചു. ട്രെയിനിന്റെ സമയക്രമവും മറ്റും പിന്നീട് നിശ്ചയിക്കും. ഇതുസംബന്ധിച്ച് റെയില്‍വേ ജനറല്‍ മാനേജര്‍ അശോക് കെ അഗര്‍വാള്‍ പാലക്കാട് ഡിവിഷന് മാനേജര്‍ ആനന്ദ് പ്രകാശിന് നിര്‍ദേശം നല്കി. കാസര്‍കോട്, കണ്ണൂര്‍ എംപിമാരായ പി. കരുണാകരനും പി.കെ. ശ്രീമതിയും ആവശ്യപ്പെട്ടതു പ്രകാരമാണ് തീരുമാനം.
ബൈന്തൂര്‍ പാസഞ്ചര്‍ കണ്ണൂരിലേക്ക് നീട്ടാനുള്ള നടപടികള്‍ എത്രയും വേഗം സ്വീകരിക്കുമെന്ന് ഡിവിഷന് മാനേജര്‍ എം.പിയെ പിന്നീട് അറിയിച്ചു. സമയക്രമം നിശ്ചയിക്കാന്‍ ബന്ധപ്പെട്ട വിഭാഗത്തിന് തിങ്കളാഴ്ചതന്നെ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിലവില്‍ രാവിലെ 6.40 ന് കാസര്‍കോടുനിന്നാണ് ട്രെയിന്‍ യാത്ര പുറപ്പെടുന്നത്. ഉച്ചയോടെ ബൈന്തൂരിലെത്തുന്ന ട്രെയിന്‍ വൈകുന്നേരം ആറുമണിയോടെ തിരിച്ച് കാസര്‍കോട് എത്തും.
കാസര്‍കോട് എത്തുന്ന ട്രെയിന്‍ ഷണ്ടിങ് സൗകര്യത്തിനായി ചെറുവത്തൂര്വരെ യാത്രക്കാരെ കയറ്റാതെ പോകുകയാണ്. അവിടെനിന്ന് മംഗളൂരു പാസഞ്ചറായി രാവിലെ ട്രെയിന്‍ പുറപ്പെടുന്നത്. കണ്ണൂരില്‍നിന്ന് ചെറുവത്തൂരിലെത്തുന്ന പാസഞ്ചര്‍ അതേപോലെ രാത്രിതന്നെ കാസര്‍കോട് എത്തും. രാവിലെ ബൈന്തൂര്‍ പാസഞ്ചറായി ഓടുകയാണ് ചെയ്യുന്നത്. കാസര്‍കോടിനും ചെറുവത്തൂരിനും ഇടയില്‍ യാത്രക്കാരെ കയറ്റാതെ രണ്ട് വണ്ടി ഓടിക്കുന്നത് വ്യാപകമായ പ്രതിഷേധത്തിന് കാരണമായിരുന്നു. ട്രെയിന്‍ തുടങ്ങിയപ്പോള്‍ തന്നെ കണ്ണൂരിലേക്ക് നീട്ടമെന്ന് വിവധ സംഘടനകളും മറ്റും ആവശ്യപ്പെട്ടിരുന്നു.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Byndoor Express, Kasaragod, Kerala, Train, Kannur, Byndoor passenger extended to Kannur.