പൊട്ടിയ ബ്രേക്കുമായി ബസ് ഓടിയത് ഒരു കിലോമീറ്റര്‍; ധൈര്യം കൈവിടാതെ സാഹസികമായി ബസ് നിര്‍ത്തി കൈയ്യടി നേടി ഡ്രൈവര്‍
Feb 7, 2019, 11:35 IST
പയ്യന്നൂര്‍: (www.kasargodvartha.com 07.02.2019) പൊട്ടിയ ബ്രേക്കുമായി ബസ് ഓടിയത് ഒരു കിലോമീറ്റര്‍. ധൈര്യം കൈവിടാതെ സാഹസികമായി ബസ് നിര്‍ത്തി കൈയ്യടി നേടി ഡ്രൈവര്‍. പാപ്പിനിശ്ശേരി ഹാജി റോഡിലെ കെ കെ ഷരീഫ് ആണ് നാട്ടുകാരുടെ ഹീറോയായി മാറിയിരിക്കുന്നത്. ബുധനാഴ്ച രാവിലെ 8.20 മണിയോടെ എട്ടിക്കുളത്ത് വെച്ചാണ് സംഭവം.
കണ്ണൂരില്‍ നിന്ന് പഴയങ്ങാടി വഴി എട്ടിക്കുളത്തേക്ക് പോകുന്ന ബസാണ് മൊട്ടക്കുന്ന് സ്റ്റോപ്പില്‍ എത്തിയപ്പോള്‍ ബ്രേക്ക് തകരാറിലായത്. ഇറക്കമുള്ള റോഡായതിനാല്‍ ഇവിടെ ബസ് നിര്‍ത്താനുള്ള ശ്രമം വിജയിച്ചിരുന്നില്ല. ബാങ്ക് സ്റ്റോപ്പിലും ബസ് നിര്‍ത്താതെ മുന്നോട്ടു പോയപ്പോള്‍ യാത്രക്കാര്‍ ബഹളം വെച്ചു. എന്നാല്‍ ബ്രേക്ക് നഷ്ടപ്പെട്ട വിവരം യാത്രക്കാരോട് പറഞ്ഞ് ഭയപ്പെടുത്താതെ സ്വയം ധൈര്യം സംഭരിച്ച് ബസ് നിര്‍ത്താനുള്ള വഴികളാലോചിക്കുകയായിരുന്നു ഷരീഫ്.
ഇറക്കം കഴിഞ്ഞയുടനുള്ള കയറ്റത്തില്‍ എത്തിയപ്പോള്‍ താജുല്‍ ഉലമ പള്ളി സ്റ്റോപ്പും കഴിഞ്ഞ് മുന്നോട്ടെടുത്ത് പള്ളിക്കോളനിക്ക് സമീപം ഇരു ഭാഗത്തു നിന്നും വാഹനങ്ങള്‍ വരുന്നില്ലെന്ന് ഉറപ്പുവരുത്തി ബസ് ക്രോസായി തിരിച്ച് റോഡരികിലെ വീതി കുറഞ്ഞ കുഴിയിലേക്ക് ടയറുകള്‍ ഇറക്കി ബസ് നിര്‍ത്തുകയായിരുന്നു. ബസ് നിന്ന ശേഷമാണ് ഒരു കിലോമീറ്ററിലധികം ബ്രേക്കില്ലാതെയാണ് ബസ് ഓടിയതെന്ന് യാത്രക്കാര്‍ അറിയുന്നത്. ബ്രേക്ക് തകരാറിലായെങ്കിലും പതറാതെ യാത്രക്കാരുടെ ജീവന് സംരക്ഷിച്ച ഷരീഫിന് ഇപ്പോള്‍ അഭിനന്ദനപ്രവാഹമാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, news, payyannur, Kannur, Top-Headlines, Bus, Bus ran 1 Km without Brake; At last stopped,kannur
< !- START disable copy paste -->