city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Apologized | ബേകറിയിൽ നിന്നും മൊബൈൽ ഫോൺ അടിച്ചുമാറ്റിയ മോഷ്ടാവ് സിസിടിവിയിൽ കുടുങ്ങി; ദൃശ്യങ്ങൾ പ്രചരിച്ചതോടെ മാപ്പുപറഞ്ഞ് തടിയൂരി

കണ്ണൂർ: (KasargodVartha) നഗരത്തിലെ കടയില്‍ നിന്ന് മൊബൈല്‍ ഫോണ്‍ മോഷ്ടിക്കുന്നതിന്റെ സിസിടിവി ദൃശ്യം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ മോഷ്ടാവ് ഫോണ്‍ തിരിച്ചേല്‍പ്പിച്ച്‌ ഉടമയോട് മാപ്പുപറഞ്ഞ് തടിയൂരി രക്ഷപ്പെട്ടു. ഞായറാഴ്ച ഉച്ചയോടെയാണ് കണ്ണൂരിലെ ബേകറിയില്‍ നിന്ന് മൊബൈല്‍ ഫോണ്‍ മോഷണം പോയത്. പിന്നാലെ മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുകയായിരുന്നു.

Apologized | ബേകറിയിൽ നിന്നും മൊബൈൽ ഫോൺ അടിച്ചുമാറ്റിയ മോഷ്ടാവ് സിസിടിവിയിൽ കുടുങ്ങി; ദൃശ്യങ്ങൾ പ്രചരിച്ചതോടെ മാപ്പുപറഞ്ഞ് തടിയൂരി

ഇതോടെ മോഷണം നടത്തിയയാളെ പലർക്കും തിരിച്ചറിയാനായി. സംഭവം കയ്യിൽ നിന്നും പോയെന്നു മനസിലാക്കിയ മോഷ്ടാവ് സംഭവ ദിവസം വൈകിട്ട് തന്നെ ആറരയോടെ കടയിലെത്തി ഉടമയ്ക്കു ഫോണ്‍ തിരികെ നല്‍കി മാപ്പു ചോദിച്ചു രക്ഷപ്പെടുകയായിരുന്നു. മോഷണ മുതൽ തിരിച്ചു കിട്ടിയതിനാൽ ഉടമ പൊലീസിൽ പരാതി നൽകിയിട്ടില്ല.

Keywords: News, Kerala, Kannur, CCTV, Theft, Police, Social Media, Burglar caught on CCTV camera; After footage spread, apologized.

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia