city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ലൈംഗിക ദൃശ്യങ്ങള്‍ പകര്‍ത്തി ബ്ലാക്ക്‌മെയിലിംഗ്; പ്രവാസിയുടെ ഭാര്യയുടെ കെണിയില്‍ കാസര്‍കോട്ടെ ഉന്നതരടക്കം പലരും കുടുങ്ങി

കാഞ്ഞങ്ങാട്: (www.kasargodvartha.com 27.08.2018) ലൈംഗിക ദൃശ്യങ്ങള്‍ പകര്‍ത്തി ബ്ലാക്ക്‌മെയിലിംഗ് നടത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നു. തളിപ്പറമ്പ് പോലീസ് അറസ്റ്റു ചെയ്ത സംഘത്തെ ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിപ്പിക്കുന്ന പല വിവരങ്ങളും പോലീസിന് ലഭിച്ചത്. കാസര്‍കോട് സ്വദേശിനിയായ പ്രവാസിയുടെ ഭാര്യയാണ് ലൈംഗിക ബന്ധത്തില്‍ ഏര്‍പെടുകയും ഇരകളെ ബ്ലാക്ക് മെയിലിംഗ് നടത്തുകയും ചെയ്യുന്ന സംഘത്തെ നയിച്ചുവന്നിരുന്നത്.

കൂടുതല്‍ പേരാണ് ഇപ്പോള്‍ പരാതിയുമായി രംഗത്തു വരുന്നത്. തളിപ്പറമ്പില്‍ പിടിയിലായ മുസ്തഫയുടെയും സംഘത്തിന്റെയും കൈകളില്‍ യുവതിയുമൊത്തുള്ള നിരവധി പേരുടെ നഗ്നവീഡിയോകള്‍ ഉണ്ടെന്ന് വ്യക്തമായിട്ടുണ്ട്. കുടുംബ ബന്ധങ്ങള്‍ തകരുമെന്നതിനാല്‍ പലരും സംഘം ആവശ്യപ്പെടുന്ന പണം നല്‍കി തടിയൂരുകയാണ് ചെയ്യുന്നത്. കാസര്‍കോട്ടെ നിരവധി പ്രമുഖര്‍ യുവതിയുടെ തട്ടിപ്പില്‍ കുടുങ്ങിയിട്ടുണ്ട്. സംഭവത്തില്‍ യുവതിയെ പ്രതിയാക്കുമെന്ന് പോലീസ് വ്യക്തമാക്കി. യുവതിയോട് തളിപ്പറമ്പ് പോലീസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. യുവതിയെ ചോദ്യം ചെയ്യുന്നതോടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരും.

യുവതിയെയും വീഡിയോ ബ്ലാക്ക്‌മെയിലിംഗിലൂടെയാണ് സംഘം വലയിലാക്കിയതെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്. സംഘത്തിന്റെ വലയില്‍ കുടുങ്ങിയ മാതമംഗലത്തെ കുഴിക്കാട്ട് വീട്ടില്‍ ഭാസ്‌കരന്‍ (62) എന്നയാള്‍ മുസ്തഫയ്ക്കും വയനാട് സ്വദേശികളായ അന്‍വര്‍, അബ്ദുല്ല എന്നിവര്‍ക്കുമെതിരെ പരാതി നല്‍കിയതിനെ തുടര്‍ന്ന് പോലീസ് കേസെടുത്തു. 2017 ഡിസംബറില്‍ മുസ്തഫയുടെ ചൊറുക്കള വെള്ളാരംപാറയിലെ വീട്ടില്‍ വെച്ച് വിവാഹം ചെയ്തുതരാമെന്ന് പ്രലോഭിപ്പിച്ച് യുവതിയോടൊപ്പം നഗ്നചിത്രം എടുക്കുകയും ഇതുകാട്ടി ഭീഷണിപ്പെടുത്തി 40 ലക്ഷം രൂപ തട്ടിയെടുത്തുവെന്നുമാണ് കേസ്. കേരളത്തില്‍ അങ്ങോളമിങ്ങോളം വ്യാപിച്ചുകിടക്കുന്ന വലിയൊരു ബ്ലാക്ക്‌മെയിലിംഗ് സംഘം തന്നെ ഇവര്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് പോലീസ് കരുതുന്നത്.

നേരത്തെ പിടിയലായ ചുഴലിയിലെ കെ പി ഇര്‍ഷാദ് (20), കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന കുറുമാത്തൂര്‍ ചൊര്‍ക്കളയിലെ റുബൈസ് (22), കുറുമാത്തൂര്‍ വെള്ളാരംപാറയിലെ മുസ്തഫ (45), ചെങ്ങളായി നിടിയേങ്ങ നെല്ലിക്കുന്നിലെ പി എസ് അമല്‍ദേവ് (21) എന്നിവരെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യാനുള്ള ഒരുക്കത്തിലാണ് പോലീസ്. പിടിയിലായ സംഘത്തിലെ അമല്‍ദേവ് ആണ് അതീവരഹസ്യമായി ഉന്നതരുടെ കാമകേളികള്‍ വീഡിയോയില്‍ ചിത്രീകരിക്കുന്നതിന് എല്ലാ സംവിധാനവും ഒരുക്കിയത്. രണ്ട് വര്‍ഷത്തിനുള്ളില്‍ സംഘം ബ്ലാക്ക്‌മെയിലിംഗിലൂടെ കോടികള്‍ സമ്പാദിച്ചതായി വിവരം പുറത്തുവന്നിട്ടുണ്ട്. പ്രധാനപ്പെട്ട നഗരങ്ങളിലെ പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ താമസിച്ച് ആര്‍ഭാട ജീവിതം നയിച്ചുവരികയായിരുന്നു. അമല്‍ദേവിന്റെ ലാപ്‌ടോപ്പില്‍ നിന്നും ഫോണില്‍ നിന്നും നിരവധി വീഡിയോ ക്ലിപ്പിംഗുകള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. മംഗളൂരുവിലും കേരളത്തിലുമായി പഠിക്കുന്ന എംബിബിഎസ്, ബിടെക്ക് എന്നീ കോഴ്‌സുകളിലായി പഠിക്കുന്ന നിരവധി വിദ്യാര്‍ത്ഥിനികളുമായി അമല്‍ദേവും ഇര്‍ഷാദും പ്രണയ ബന്ധം ഉണ്ടാക്കിയെടുത്തിട്ടുണ്ട്. നിരവധി പെണ്‍കുട്ടികള്‍ നഗ്നചിത്രങ്ങളും നഗ്നവീഡിയോകളും കാമുകന്മാര്‍ക്ക് അയച്ചു കൊടുക്കുകയും ചെയ്തിട്ടുണ്ട്. ഇതെല്ലാം പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. പെണ്‍കുട്ടികളുടെ രക്ഷിതാക്കളെ പോലീസ് വിളിച്ചുവരുത്തി മക്കളുടെ ചെയ്തികള്‍ ബോധ്യപ്പെടുത്തുകയും അവരെ താക്കീത് ചെയ്ത് വിട്ടയക്കുകയും ചെയ്തിട്ടുണ്ടെന്ന് തളിപ്പറമ്പ് ഡി വൈ എസ് പി കെ വി വേണുഗോപാല്‍ പറഞ്ഞു. കോഴിക്കോട്ടെ കുപ്രസിദ്ധമായ ഒരു ലോഡ്ജ് കേന്ദ്രീകരിച്ചാണ് പല ഇടപാടുകളും നടന്നുവന്നതെന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

ലൈംഗിക ദൃശ്യങ്ങള്‍ പകര്‍ത്തി ബ്ലാക്ക്‌മെയിലിംഗ്; അറസ്റ്റിലായ മുസ്തഫ 12 ലധികം വിവാഹം കഴിച്ചയാള്‍

ലൈംഗിക ദൃശ്യങ്ങള്‍ പകര്‍ത്തി ബ്ലാക്ക്‌മെയിലിംഗ്; പ്രവാസിയുടെ ഭാര്യയുടെ കെണിയില്‍ കാസര്‍കോട്ടെ ഉന്നതരടക്കം പലരും കുടുങ്ങി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Top-Headlines, Blackmail, Crime, Police, arrest, Kannur, Kanhangad, Woman, Blackmailing case; Police investigation continues
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia