കളിക്കുന്നതിനിടെ കാര്‍ സ്റ്റാര്‍ട്ടായി മതിലിലിടിച്ചു; ഒന്നരവയസുകാരന് മരിച്ചു
Jan 15, 2018, 19:33 IST
പയ്യന്നൂര്‍:(www.kasargodvartha.com 15.01.2018) കളിക്കുന്നതിനിടെ കാര്‍ സ്റ്റാര്‍ട്ടായി മതിലിടിച്ചതിനെ തുടര്‍ന്ന് ഒന്നര വയസ്സുകാരന് മരണപ്പെട്ടു. കരിവെള്ളൂര്‍ ഓണക്കുന്നില്‍ താമസിക്കുന്ന രാജസ്ഥാന് കാണ്‍പൂര്‍ സ്വദേശിയും നിര്‍മ്മാണത്തൊഴിലാളി യുമായ ഗിരിരാജിന്റ മകന് നിഖിലാണ് മരണപ്പെട്ടത്. ഞായറാഴ്ച രാത്രി ഏഴു മണിക്ക് ഗിരിരാജിന്റെ സഹോദരന് ശ്രീലാലിന്റെ മകന് 12 വയസുള്ള സണ്ണി എന്ന കുട്ടി നിഖിലിനെ മടിയിലിരുത്തി വീടിന് മുറ്റത്ത് നിര്‍ത്തിയിട്ട കാറിലിരുന്ന് കളിക്കുകയായിരുന്നു.
ആ സമയം കീ ഹോളിലുണ്ടായിരുന്ന ചാവിയില്‍ അറിയാതെ തട്ടുകയും സ്റ്റാര്‍ട്ടായ കാര്‍ മുന്നോട്ട് നീങ്ങി മതിലിലിടിക്കുകയുമായിരുന്നു. സാരമായി പരിക്കേറ്റ കുട്ടിയെ പരിയാരം മെഡിക്കല്‍ കോളേജില്‍ എത്തിക്കുമ്പേഴേക്കും മരണം സംഭവിച്ചിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Payyannur, Kannur, Kerala, News, Car, Death, Time, Baby, Medical college, House, Baby dies in accident. < !- START disable copy paste -->
ആ സമയം കീ ഹോളിലുണ്ടായിരുന്ന ചാവിയില്‍ അറിയാതെ തട്ടുകയും സ്റ്റാര്‍ട്ടായ കാര്‍ മുന്നോട്ട് നീങ്ങി മതിലിലിടിക്കുകയുമായിരുന്നു. സാരമായി പരിക്കേറ്റ കുട്ടിയെ പരിയാരം മെഡിക്കല്‍ കോളേജില്‍ എത്തിക്കുമ്പേഴേക്കും മരണം സംഭവിച്ചിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Payyannur, Kannur, Kerala, News, Car, Death, Time, Baby, Medical college, House, Baby dies in accident.