കാനായി കുഞ്ഞിരാമനും കേവീസ് ബാലകൃഷ്ണനും കമലാസനനും നാടന്‍കലാ ഗവേഷണ പാഠശാലാ പുരസ്ക്കാരം
Jul 15, 2015, 13:07 IST
കണ്ണൂര്‍: (www.kasargodvartha.com 15/06/2015) നാടന്‍കലാ ഗവേഷണ പാഠശാലയുടെ മൂന്നാമത് സംസ്ഥാന കലാ-സേവന-ഗ്രന്ഥശ്രേഷ്ഠാ പുരസ്ക്കാരം കാനായി കുഞ്ഞിരാമന്, ബാലകൃഷ്ണന് കേവീസ്, കമലാസനന് എന്നിവര്‍ക്ക് നല്‍കും. സമൂഹത്തിലെ നിരവധി പ്രശ്നങ്ങളോട് പ്രതികരിക്കുന്ന
ശില്പങ്ങളും കൊത്തുവേലകളും ചെയ്ത ലോകോത്തര ശില്പി കാനായി കുഞ്ഞിരാമന്റെ വേറിട്ട പ്രവര്‍ത്തനങ്ങളും സംഭാവനകളും മാനിച്ചാണ് കലാശ്രേഷ്ഠാ പുരസ്ക്കാരം.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെയും പാവപ്പെട്ട വിഭാഗത്തിലെ വിദ്യാര്‍ത്ഥികളുടെയും അടിസ്ഥാനാവശ്യങ്ങള്‍ക്കായി ചെയ്ത പ്രാദേശിക വികസന സഹായസന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കാണ് ബാലകൃഷ്ണന് കേവീസിന് സേവനശ്രേഷ്ഠാ പുരസ്ക്കാരം.
സ്വതസിദ്ധമായ ശൈലിയില്‍ സാധാരണക്കാരന്റെ പ്രശ്നങ്ങളും കൊടിയ വേദനകളും പ്രമേയമാക്കി രചിച്ച കഥാസമാഹാരങ്ങളും നോവലുകളും പരിഗണിച്ചാണ് എം. കമലാസനന് ഗ്രന്ഥശ്രേഷ്ഠാ പുരസ്ക്കാരം.
പ്രശസ്ത ശില്പി ശ്യാമ ശശി രൂപകല്പന ചെയ്ത പഞ്ചലോഹ ശില്പവും, പ്രശസ്തിപത്രവും,
പണക്കിഴിയും അടങ്ങുന്നതാണ് പുരസ്ക്കാരം. സപ്തംബര്‍ മൂന്നിന് തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ വെച്ച് പ്രശസ്ത കവയിത്രി സുഗതകുമാരി പുരസ്ക്കാരങ്ങള്‍ സമ്മാനിക്കുമെന്ന് അവാര്‍ഡ് നിര്‍ണ്ണയ കമ്മിറ്റിയംഗങ്ങളായ നോവലിസ്റ്റ് സി.വി. ബാലകൃഷ്ണന്, ഫോക്ലോര് അക്കാദമി സെക്രട്ടറി എം. പ്രദീപ് കുമാര്‍, ആകാശവാണി നിലയം കൊച്ചി മേധാവി ബാലകൃഷ്ണന് കൊയ്യാല്‍, ഫോക്ലോര് ഗവേഷകനും എഴുത്തുകാരനുമായ ചന്ദ്രന് മുട്ടത്ത് എന്നിവര്‍ അറിയിച്ചു. പുരസ്ക്കാര പ്രഖ്യാപന ചടങ്ങില്‍ പാഠശാല പ്രോഗ്രാം ഓഫീസര്‍ വത്സന് പിലിക്കോട്, ജന.കണ്‍വീനര്‍ സജീവന് വെങ്ങാട്ട്, വര്‍ക്കിംഗ് ചെയര്മാന് സുനില്‍കുമാര്‍ മനിയേരി എന്നിവര്‍ പങ്കെടുത്തു.
Also Read:
ഷോപ്പിംഗ് മാളില്‍ വെച്ച് കുഞ്ഞിന് പാലുകൊടുത്തതിന് യുവതിയെ പുറത്താക്കി
Keywords: Kannur, Award, poet, Kerala.Indiagate