പത്താം ക്ലാസുകാരിയെ പീഡിപ്പിക്കാൻ ശ്രമം: മാതാവിനും കാമുകനുമെതിരെ കേസ്
Dec 11, 2020, 12:53 IST
ചെറുപുഴ: (www.kasargodvartha.com 11.12.2020) പത്താം ക്ലാസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ മാതാവിനും കാമുകനുമെതിരെ ചെറുപുഴ പോലീസ് കേസെടുത്തു. പെൺകുട്ടിക്ക് പ്രായപൂർത്തിയാകാത്തതിനാൽ പോക്‌സോ പ്രകാരമാണ് ഇരുവർക്കുമെതിരെ കേസെടുത്തിരിക്കുന്നത്. ചെറുപുഴയിലെ റെജിന്‍ കുമാർ എന്ന മണി (36) ക്കെതിരേയാണ് പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്തത്. സംഭവം മറച്ചുവെച്ചതിനാണ് മാതാവിനെതിരെയും കേസെടുത്തിരിക്കുന്നത്.
2019ലാണ് കേസിനാസ്പദമായ സംഭവം. 16 കാരിയെ മാതാവിന്റെ കാമുകന്‍ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. സംഭവം പെൺകുട്ടി മാതാവിനെ അറിയിച്ചിരുന്നെങ്കിലും അവരത് മറച്ചുവെക്കുകയായിരുന്നു. പിന്നീട് സംഭവം പെണ്‍കുട്ടി ചെറുപുഴ പോലീസിൽ അറിയിക്കുകയായിരുന്നു.
ചെറുപുഴ വനിത എസ് ഐ ഖദിജ എടക്കോത്തും സംഘവുമാണ് കേസ് അന്വേഷിക്കുന്നത്.
Keywords: Kerala, News, Kasaragod, Kannur, Police, Case, Girl, Molestation-attempt, Youth, Complaint, Top-Headlines, Attempt to molest 10th class girl: Case against youth and mother.
< !- START disable copy paste -->