യൂത്ത് കോണ്‍ഗ്രസ് നേതാവിനു നേരെയുണ്ടായ വധശ്രമം: പ്രതികളായ സി പി എം പ്രവര്‍ത്തകര്‍ക്ക് തടവും പിഴയും
Apr 12, 2019, 11:25 IST
തലശ്ശേരി: (www.kasargodvartha.com 12.04.2019) യൂത്ത് കോണ്‍ഗ്രസ് നേതാവിനു നേരെയുണ്ടായ വധശ്രമക്കേസില്‍ പ്രതികളായ സി പി എം പ്രവര്‍ത്തകരെ തടവിനും പിഴയടക്കാനും കോടതി ശിക്ഷിച്ചു. യൂത്ത് കോണ്‍ഗ്രസ് കൂത്തുപറമ്പ് മണ്ഡലം സെക്രട്ടറി സുല്‍ത്താന്‍ മുഹമ്മദ് സിറാജിനെ ഇരുമ്പുവടി കൊണ്ടു അടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതികളായ കോട്ടയം അങ്ങാടിയിലെ കുറിയ പ്രദീപന്‍, മൊഗ്രാല്‍ ഹൗസില്‍ പി സി അബ്ദുല്‍ ലത്വീഫ്, ജംഷീറ മന്‍സിലില്‍ അബ്ദുല്‍ നാസര്‍ എന്നിവരെയാണ് രണ്ട് വര്‍ഷം കഠിന തടവിനും 40,000 രൂപ വീതം പിഴയടക്കാനും പ്രിന്‍സിപ്പല്‍ അസിസ്റ്റന്റ് സെഷന്‍സ് കോടതി ശിക്ഷിച്ചത്.
കേസില്‍ പ്രതി ചേര്‍ത്ത ആറു പേരെ കുറ്റക്കാരല്ലെന്ന് കണ്ട് കോടതി വെറുതെവിട്ടു. ദാസന്‍, അശോകന്‍, ഷഹീല്‍, ആഷിഖ്, വിനോദ്, റിജേഷ് എന്നിവരെയാണ് വിട്ടയച്ചത്. 2013 ജനുവരി 14ന് വൈകിട്ട് 7.30നാാണ് കേസിനാസ്പദമായ സംഭവം നടന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, news, Kannur, Top-Headlines, court, Crime, Attack against Youth congress leader; Imprisonment for accused
< !- START disable copy paste -->
Keywords: Kerala, news, Kannur, Top-Headlines, court, Crime, Attack against Youth congress leader; Imprisonment for accused
< !- START disable copy paste -->