ബി ജെ പി നേതാവിന്റെ കാര്‍ തകര്‍ത്ത കേസില്‍ 3 സി പി എം പ്രവര്‍ത്തകര്‍ അറസ്റ്റില്‍
May 9, 2019, 12:54 IST
കണ്ണൂര്‍: (www.kasargodvartha.com 09.05.2019) ബി ജെ പി നേതാവിന്റെ കാര്‍ തകര്‍ത്ത കേസില്‍ മൂന്ന് സി പി എം പ്രവര്‍ത്തകരെ പോലീസ് അറസ്റ്റു ചെയ്തു. നടുവനാട് തലച്ചങ്ങാട്ടെ അനൂപ് എന്ന അനൂട്ടി (32), പി പി ഷൈജു (33), ആലാച്ചിയിലെ സുകുമാരന്‍ കണ്ട്യന്‍ (51) എന്നിവരെയാണ് അറസ്റ്റു ചെയ്തത്. മട്ടന്നൂര്‍ സി ഐ പി വി ചന്ദ്രമോഹന്, എസ് ഐ ടി വി ധനഞ്ജയദാസ് എന്നിവരാണ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
തിരഞ്ഞെടുപ്പ് കലാശക്കൊട്ട് കഴിഞ്ഞയുടനെയാണ് മട്ടന്നൂര്‍ - ഇല്ലംമൂല റോഡരികില്‍ ബി ജെ പി മട്ടന്നൂര്‍ നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിനു താഴെ നിര്‍ത്തിയിട്ട മട്ടന്നൂര്‍ നിയോജക മണ്ഡലം സെക്രട്ടറി എ ഇ സജുവിന്റെ ആള്‍ട്ടോ കാര്‍ സംഘം തകര്‍ത്തത്. യുവമോര്‍ച്ച മണ്ഡലം സെക്രട്ടറി മിഥുനെ ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, news, Kannur, arrest, Crime, Police, Political party, Politics, Attack against BJP worker; 3 CPM activists arrested
< !- START disable copy paste -->
Keywords: Kerala, news, Kannur, arrest, Crime, Police, Political party, Politics, Attack against BJP worker; 3 CPM activists arrested
< !- START disable copy paste -->