city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Assault complaint | ജൂസിൽ മയക്കുമരുന്ന് കലർത്തി ബോധരഹിതയാക്കിയ ശേഷം യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതായി പരാതി; ഇരയുടെ മൊഴിയെടുക്കുമെന്ന് പൊലീസ്

കണ്ണൂർ: (www.kasargodvartha.com) ജോലിക്കെന്ന് പറഞ്ഞ് കൂട്ടി കൊണ്ടുവന്ന തമിഴ് നാട് ഈറോഡ് ജില്ലയിലെ യുവതിയെ ജൂസിൽ മയക്കുമരുന്ന് കലർത്തി ബോധരഹിതയാക്കിയ ശേഷം കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്ന കേസിലെ പ്രതികൾ ഒളിവിൽ. യുവതിയുടെ ബന്ധുവായ മലർ (26), സുഹൃത്ത് വിജേഷ് (26) എന്നിവരാണ് ഒളിവിൽ കഴിയുന്നത്.                 
              
Assault complaint | ജൂസിൽ മയക്കുമരുന്ന് കലർത്തി ബോധരഹിതയാക്കിയ ശേഷം യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതായി പരാതി; ഇരയുടെ മൊഴിയെടുക്കുമെന്ന് പൊലീസ്

പൊലീസ് പറയുന്നത്

'കഴിഞ്ഞാഴ്ചയാണ് യുവതിയെ മലർ തമിഴ് നാട്ടിൽ നിന്നും കണ്ണൂരിലേക്ക് ജോലിക്കെന്ന് പറഞ്ഞ് കൂട്ടി കൊണ്ടുവന്നത്. 27 ന് രാവിലെ യുവതിയെ മൂന്നംഗ സംഘം ഓടോറിക്ഷയിൽ കൂട്ടി കൊണ്ടുപോയി. ജോലി കഴിഞ്ഞ് വൈകുന്നേരം ഇതേ ഓടോറിക്ഷയിൽ മടങ്ങിവരുന്നതിനിടെ മഴ കാരണം കാഞ്ഞിരയിലുള്ള ക്വാർടേഴ്സിലേക്ക് പോയി. ഇവിടെ വെച്ച് ജൂസിൽ മയക്കുമരുന്ന് കലർത്തി നൽകി പീഡിപ്പിക്കുകയായിരുന്നു.

തുടർന്ന് അബോധാവസ്ഥയിലായ യുവതിയെ ഉപേക്ഷിച്ച് ഇരുവരും കടന്നുകളഞ്ഞു. കേസിൽ ആശുപത്രിയിൽ കഴിയുന്ന യുവതിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തും. ഇതിനുശേഷം മാത്രമേ വ്യക്തമായ നിഗമനത്തിൽ എത്താൻ കഴിയൂ. ഒളിവിൽ കഴിയുന്ന പ്രതികൾക്കായി തിരച്ചിൽ തുടങ്ങിയിട്ടുണ്ട്', കണ്ണൂർ സിറ്റി പൊലീസ് അറിയിച്ചു.

Keywords: Assault complaint; police will take victim's statement, Kerala, Kannur, Top-Headlines, Latest-News, Assault, Police, Woman, Complaint, Drugs, Auto-rickshaw.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia