സ്‌കൂളിലേക്ക് നടന്നുപോകുകയായിരുന്ന 14 കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പോക്സോ കേസിൽ പ്രതിക്ക് ആറ് വർഷം കഠിനതടവും പിഴയും
Sep 27, 2021, 16:41 IST
കാസർകോട്: (www.kasargodvartha.com 27.09.201) സ്‌കൂളിലേക്ക് നടന്നുപോകുകയായിരുന്ന 14 കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പോക്സോ കേസിൽ പ്രതിക്ക് ആറ് വർഷം കഠിന തടവും 15000രൂപ പിഴയും ശിക്ഷ വിധിച്ചു. ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിലെ അജിത് (43) നെയാണ് കാസർകോട് പോക്സോ കോടതി ജഡ്ജ് ഉണ്ണികൃഷ്ണൻ എ വി ശിക്ഷിച്ചത്.
പിഴയടച്ചില്ലെങ്കിൽ ഒമ്പത് മാസം കൂടി അധിക തടവ് അനുഭവിക്കണം. 2018 ജൂൺ 28 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതി സമാനമായ മറ്റൊരു പോക്സോ കേസിൽ ഇപ്പോൾ കണ്ണൂർ സെൻട്രൽ ജയിലിൽ ശിക്ഷ അനുഭവിച്ചു വരികയാണ്.
പ്രോസിക്യൂഷന് വേണ്ടി അഡ്വ. പ്രകാശ് അമ്മണ്ണായ ഹാജരായി. കേസന്വേഷണം നടത്തി കുറ്റപത്രം സമർപിച്ചത് ഹൊസ്ദുർഗ് എസ് ഐ ആയിരുന്ന എ സന്തോഷ്കുമാറാണ്.
Keywords: Kasaragod, Kerala, News, Top-Headlines, Molestation, Arrest, Police, Jail, Assault, Hosdurg,court,court order, Fine, Case, Kannur, Central Jail, Assault case; accused sentenced to six years imprisonment and fine.
< !- START disable copy paste -->