വിവാഹത്തിനു വിരുന്നൊരുക്കാന്‍ ഒരുക്കിവച്ച ഭക്ഷണസാധനങ്ങളിലും കിണറ്റിലും മണ്ണെണ്ണയൊഴിച്ചു; കല്ല്യാണ മണ്ഡപത്തിലും അലങ്കാരങ്ങളിലും കരി ഓയില്‍ ഒഴിച്ചും സാമൂഹ്യവിരുദ്ധരുടെ കൊടുംക്രൂരത
Nov 3, 2019, 11:40 IST
കണ്ണൂര്‍: (www.kasargodvartha.com 03.11.2019) വിവാഹത്തിനു വിരുന്നൊരുക്കാന്‍ ഒരുക്കിവച്ച ഭക്ഷണസാധനങ്ങളിലും കിണറ്റിലും മണ്ണെണ്ണഴിച്ചും കല്ല്യാണ മണ്ഡപത്തിലും അലങ്കാരങ്ങളിലും കരി ഓയില്‍ ഒഴിച്ചും സാമൂഹ്യവിരുദ്ധരുടെ കൊടുംക്രൂരത. പേരാവൂര്‍ മേല്‍ മുരിങ്ങോടി ആനക്കുഴിയിലെ നാലുസെന്റ് കോളനിയിലാണ് സംഭവം. കിഴക്കേടത്ത് സീമയുടെ മകളുടെ ഞായറാഴ്ച നടക്കേണ്ട വിവാഹത്തിന്റെ ഒരുക്കങ്ങളാണ് സാമൂഹ്യവിരുദ്ധര്‍ നശിപ്പിച്ചത്.
പാചകത്തിനുള്ള സാധനങ്ങള്‍ സൂക്ഷിച്ച ചാക്കുകള്‍ തുളച്ചായിരുന്നു മണ്ണെണ്ണ ഒഴിച്ചത്. മണ്ഡപത്തിലേക്കു വെള്ളം എടുത്തിരുന്ന സമീപത്തെ കിണറ്റിലും മണ്ണെണ്ണയൊഴിച്ചു. വിവാഹ ഒരുക്കങ്ങള്‍ക്കായി വെള്ളിയാഴ്ച രാത്രി നാട്ടുകാര്‍ ഒത്തുകൂടി പിരിഞ്ഞ ശേഷമായിരുന്നു അക്രമം നടന്നത്. സംഭവത്തിന് ശേഷം നാട്ടുകാര്‍ ചേര്‍ന്ന് ഒരുക്കങ്ങള്‍ വീണ്ടും പൂര്‍ത്തിയാക്കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kannur, News, Kerala, Top-Headlines, marriage, Attack, Anti social behaviour order in Kannur