city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഭർത്താവിനെ വഴിതെറ്റിക്കുന്നതിന് ആക്രമിക്കണമെന്ന യുവതിയുടെ ക്വടേഷനില്‍ കോണ്‍ട്രാക്ടറെ വെട്ടിപ്പരിക്കേല്‍പിച്ചെന്ന കേസില്‍ ഒരു കാസർകോട് സ്വദേശി കൂടി പിടിയിലായി

കണ്ണൂർ: (www.kasargodvartha.com 12.08.2021) ജീവനക്കാരിയുടെ ക്വടേഷനില്‍ കോണ്‍ട്രാക്ടറെ വെട്ടിപ്പരിക്കേല്‍പിച്ചെന്ന കേസില്‍ ഒരു കാസർകോട് സ്വദേശി കൂടി പിടിയിലായി. നീലേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ എം കൃഷ്ണദാസ് (20) ആണ് പിടിയിലായത്. കേസ് അന്വേഷിക്കുന്ന പരിയാരം പൊലീസ് നീലേശ്വരത്ത് എത്തിയാണ് കൃഷ്ണദാസിനെ കസ്റ്റഡിയിലെടുത്തത്. പ്രതികൾ സഞ്ചരിച്ചതെന്ന് കരുതുന്ന കാറും കൃഷ്ണദാസിൽ നിന്നു പിടിച്ചെടുത്തു.
< !- START disable copy paste -->
ഭർത്താവിനെ വഴിതെറ്റിക്കുന്നതിന് ആക്രമിക്കണമെന്ന യുവതിയുടെ ക്വടേഷനില്‍ കോണ്‍ട്രാക്ടറെ വെട്ടിപ്പരിക്കേല്‍പിച്ചെന്ന കേസില്‍ ഒരു കാസർകോട് സ്വദേശി കൂടി പിടിയിലായി

നേരത്തെ സംഭവുമായി ബന്ധപ്പെട്ട് നീലേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പി സുധീഷ് (39), കണ്ണൂരിലെ ജിഷ്ണു (26), അഭിലാഷ് (29), കെ രതീഷ് (39) എന്നിവർ അറസ്റ്റിലായിരുന്നു. സുധീഷിനെ ചോദ്യം ചെയ്തതിൽ നിന്നാണ് കൃഷ്ണദാസിനെ കുറിച്ച് വിവരം ലഭിച്ചത്.

ഏപ്രില്‍ 18 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ക്വടേഷന്‍ നല്‍കിയത് കണ്ണൂര്‍ കേരള ബാങ്ക് ശാഖയിലെ ഉദ്യോഗസ്ഥ സീമയാണെന്നാണ് പൊലീസ് പറയുന്നത്. ഭര്‍ത്താവിനെ വഴി തെറ്റിക്കുന്നുവെന്ന് പറഞ്ഞു പി വി സുരേഷ്ബാബു (52) എന്നയാളെ ആക്രമിക്കാന്‍ സീമ ക്വടേഷന്‍ നല്‍കിയെന്നാണ് കേസ്.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെയാണ്: 'മുമ്പ് ഒരുമിച്ച് ജോലി ചെയ്തിരുന്നതിനാല്‍ സീമയും രതീഷും പരിചയമുണ്ടായിരുന്നു. ഭര്‍ത്താവിനെ സുരേഷ്ബാബു വഴിതെറ്റിക്കുകയാണെന്നും തന്നോട് വാങ്ങിയ പണം തിരികെത്തരാതെ വഞ്ചിക്കുകയാണെന്നും അതിനാല്‍ അയാളെ കുറച്ചുനാള്‍ കിടത്തണമെന്നും രതീഷിനോട് സീമ ആവശ്യപ്പെട്ടു.

രതീഷ് ക്വടേഷന്‍ ഏറ്റെടുത്ത് ജിഷ്ണു, അഭിലാഷ് എന്നിവരെ ഒപ്പം കൂട്ടി. മൂന്ന് ലക്ഷം രൂപയ്ക്കായിരുന്നു കരാര്‍. കണ്ണൂരിലെ ഒരു ഐസ്‌ക്രീം പാര്‍ലറില്‍ സീമയും സംഘവും കണ്ടുമുട്ടി. അവിടെവെച്ച് 10,000 രൂപ അഡ്വാന്‍സും നല്‍കി. അതിനിടെ കൃത്യം നടത്താന്‍ വാടകയ്ക്കെടുത്ത കാര്‍ അപകടത്തില്‍ പെട്ടതിനാല്‍ തിരിച്ചുകൊടുക്കേണ്ടി വന്നു. ഈ സമയത്താണ് സുധീഷുമായി ബന്ധപ്പെടുന്നത്.

ഏപ്രില്‍ 18 ന് കാറുമായി നെരുവമ്പ്രത്ത് എത്തിയ സുധീഷ് മൂവരെയും കൂട്ടി സുരേഷ്ബാബുവിന്റെ വീട്ടുപരിസരത്തെത്തി. ജിഷ്ണുവും സുധീഷുമാണ് ആക്രമണം നടത്താന്‍ പോയത്. ജിഷ്ണുവാണ് വെട്ടിയത്. സുരേഷ് ബാബുവിന്റെ നിലവിളി കേട്ട് ബന്ധുക്കളും അയല്‍ക്കാരും എത്തുമ്പോഴേക്കും സംഘം കാറില്‍ കയറി രക്ഷപ്പെട്ടിരുന്നു.'

പരിയാരം എസ്‌ഐ കെ വി സതീശന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്. നീലേശ്വരത്ത് ഒരു കടയിൽ സെയിൽസ്മാൻ ആയിരുന്ന കൃഷ്ണദാസിനെ അവിടെയെത്തിയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.


Keywords:  Kannur, Kerala, News, Kasaragod, Case, Nileshwaram, Police, Top-Headlines, Husband, Assault, Another Kasaragod native captured in case of assault to contractor.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia