കണ്ണൂർ യൂണിവേഴ്സിറ്റിയിൽ നിന്നും മികച്ച വിജയം നേടി അഞ്ജലിയും മഹിമയും
Aug 5, 2021, 22:00 IST
പയ്യന്നൂർ: (www.kasargodvartha.com 01.08.2021) കണ്ണൂർ യൂണിവേഴ്സിറ്റിയിൽ നിന്നും മികച്ച വിജയം നേടിയ തിളക്കത്തിൽ അഞ്ജലിയും മഹിമയും. കണ്ണൂർ യൂണിവേഴ്സിറ്റിയിൽ നിന്നും ബി എസ് സി ഫോറസ്ട്രി പരീക്ഷയിൽ ഒന്നാം റാങ്കാണ് തളിപ്പറമ്പ് സർ സയ്യിദ് കോളജ് വിദ്യാർഥിയായ അഞ്ജലി രാജീവ് നേടിയത്.
ബി എ ഇകണോമിക്സിൽ രണ്ടാം റാങ്കാണ് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളജിലെ മഹിമ കെ വി കരസ്ഥമാക്കിയത്.
ബി എ ഇകണോമിക്സിൽ രണ്ടാം റാങ്കാണ് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളജിലെ മഹിമ കെ വി കരസ്ഥമാക്കിയത്.
പയ്യന്നൂർ കോറോം നോർത് സ്വദേശിയും ചന്തേര പൊലീസ് സ്റ്റേഷനിലെ സ്പെഷ്യൽ ബ്രാഞ്ച് എസ്ഐ യുമായ എ പി രാജീവൻ്റെയും വെള്ളോറ ഗവ. ഹോമിയോ ഡിസ്പെൻസറിയിലെ ഡിസ്പൻസർ വി വി ദീപയുടെയും മകളായ അഞ്ജലി 95.78 ശതമാനം മാർക് നേടിയാണ് ഒന്നാം റാങ്ക് നേടിയത്. സഹോദരൻ ആദിത്യൻ പയ്യന്നൂർ കോറോം സെൻ്റ് ലൂസി സ്കൂളിലെ പത്താം തരം വിദ്യാർഥിയാണ്.
പിലിക്കോട് മല്ലക്കരയിലെ മോഹനന്‍റെയും പുഷ്പവേണിയുടെയും മകളാണ് രണ്ടാം റാങ്ക് കരസ്ഥമാക്കിയ മഹിമ.
Keywords: News, Payyannur, Kerala, State, Kannur University, Kannur, Education, Students, Anjali and Mahima, Anjali and Mahima get high marks from Kannur University.
< !- START disable copy paste -->