കാല്‍പന്ത് കളത്തിലെ 'കാവല്‍ ഭടന്റെ' ജീവിതത്തിലേക്ക് മാലാഖയെത്തി
Jul 13, 2020, 20:55 IST
കണ്ണൂര്‍: (www.kasargodvartha.com 13.07.2020) കാല്‍പന്ത് കളത്തിലെ കാവല്‍ ഭടന്റെ ജീവിതത്തിലേക്ക് മാലാഖയെത്തി. ഐ ലീഗ് ക്ലബായ ഗോകുലം എഫ് സിയുടെ വിശ്വസ്ത കാവല്‍ക്കാരന്‍ കൂത്തുപറമ്പ സ്വദേശി സി കെ ഉബൈദാണ് ജീവിതത്തിലെ പുതിയൊരു ഘട്ടത്തിലേക്ക് കാലെടുത്ത് വെച്ചത്. പാനൂര്‍ പാത്തിപ്പാലം നഫീസ ഹൗസിലെ ഫാത്തിമത്ത് രഹാനയാണ് വധു.
കൂത്തുപറമ്പ പുറക്കളത്തെ ഉബൈദിന്റെ വീട്ടില്‍ ഞായറാഴ്ച രാവിലെ 11.30 നായിരുന്നു നിക്കാഹ്. 2000ല്‍ വിവ കേരളയിലൂടെ പ്രൊഫഷണല്‍ ഫുട്‌ബോള്‍ രംഗത്തേക്ക് കടന്നുവന്ന ഉബൈദ് സംബോ ഗോവ, എയര്‍ ഇന്ത്യ, ഒ എന്‍ ജി സി മുംബൈ, എഫ്.സി കേരള ടീമുകളുടെ ജേഴ്‌സിയണിഞ്ഞു. ഈസ്റ്റ് ബംഗാളിന്റെ ഗോള്‍വല കാത്ത് ഡ്യൂറന്റ് കപ്പില്‍ മികച്ച ഗോള്‍ കീപ്പര്‍ക്കുള്ള ഗോള്‍ഡന്‍ ഗ്ലൗസും സ്വന്തമാക്കി.
മഹാരാഷ്ട്രക്കായി സന്തോഷ് ട്രോഫിയിലും ബുട്ടണിഞ്ഞു. 22 വര്‍ഷത്തിന് ശേഷം ഗോകുലം കേരള ഡ്യൂറന്റ് കപ്പില്‍ മുത്തമിട്ടത് ഉബൈദിന്റെ മികവിലാണ്.
Keywords: Kannur, news, Kerala, marriage, Football, angel come to the life of the football player