കണ്ണൂര്‍ ജില്ലാ ജയിലില്‍ നിന്ന് ആംബുലന്‍സില്‍ കോഴിക്കോട്ടേക്ക് കൊണ്ടുപോവുകയായിരുന്ന പ്രതികള്‍ വാഹനത്തിന്റെ ഗ്ലാസുകള്‍ തകര്‍ത്തതായി പരാതി
Oct 5, 2021, 16:49 IST
കണ്ണൂര്‍: (www.kasargodvartha.com 05.10.2021) ജില്ലാ ജയിലില്‍ നിന്ന് ആംബുലന്‍സില്‍ കോഴിക്കോട്ടേക്ക് കൊണ്ടുപോകുന്നതിനിടെ പ്രതികള്‍ വാഹനത്തിന്റെ ഗ്ലാസുകള്‍ തകര്‍ത്തതായി പരാതി. കാസര്‍കോട് രെജിസ്റ്റര്‍ ചെയ്ത കേസില്‍ റിമാന്‍ഡിലായ മുഹമ്മദ് ഇര്‍ഫാന്‍, മുഹമ്മദ് അശ്കര്‍ എന്നിവരാണ് അക്രമം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. പ്രതികള്‍ക്ക് കാവല്‍പോയ പൊലീസുകാരാണ് പരാതി നല്‍കിയത്.
സംഭവത്തില്‍ പൊലീസുകാരുടെ പരാതിയില്‍ കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്തു. പ്രതികള്‍ കണ്ണൂര്‍ ജില്ലാ ജയിലില്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ചതിനെ തുടര്‍ന്നാണ് ഇവരെ കോഴിക്കോട് ജില്ലാ ജയിലിലേക്ക് മാറ്റാന്‍ തീരുമാനിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി.
Keywords: News, Kerala, Kannur, Top-Headlines, Crime, Police, Vehicle, Accuse, Arrest, Prison, Complaint, Accused alleged smashed the windows of the police vehicle