കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ നിന്നും വരികയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് തൃക്കരിപ്പൂര്‍ സ്വദേശികളായ രണ്ടുപേര്‍ മരിച്ചു
Apr 9, 2016, 10:11 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 09.04.2016) കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ നിന്നും വരികയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് തൃക്കരിപ്പൂര്‍ സ്വദേശികളായ രണ്ടുപേര്‍ മരിച്ചു. തൃക്കരിപ്പൂര്‍ നടക്കാവ് ഇയ്യക്കാട്ടെ പി വി ലക്ഷ്മി (65), ചെറുവത്തൂര്‍ വെള്ളാട്ടെ ടി എ ബാബു (45) എന്നിവരാണ് മരിച്ചത്.
ശനിയാഴ്ച പുലര്‍ച്ചെ രണ്ട് മണിക്ക് കണ്ണൂര്‍ കീച്ചേരിയിലാണ് അപകടം. കാറിലുണ്ടായിരുന്ന മറ്റു ആറ് പേര്‍ക്ക് പരിക്കേറ്റു. ഇവരെ കണ്ണൂര്‍ കൊയ്ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ച ബാബുവിന്റെ മക്കളായ ലിബിന, ലിജ്ന, ലിബിനയുടെ ഭര്‍ത്താവ് വിപിന്‍, മരിച്ച ലക്ഷ്മിയുടെ ഇളയ മകളുടെ ഭര്‍ത്താവ് പയ്യന്നൂരുലെ ചന്ദ്രന് തുടങ്ങിയവരെയാണ് കൊയ്ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച രാത്രി ദുബൈയില്‍ നിന്നും കരിപ്പൂരില്‍ എത്തിയ ബാബുവിനെ കൂട്ടിക്കൊണ്ടുവരാന്‍ കുടുംബസമേതം കരിപ്പൂരിലേക്ക് പോയവരാണ് അപകടത്തില്‍ പെട്ടത്. ബാബുവിന്റെ ഭാര്യാമാതാവാണ് ലക്ഷ്മി.
മരിച്ച ലക്ഷ്മിയുടെയും ബാബുവിന്റെയും മൃതദേഹം കണ്ണൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഡ്രൈവര്‍ ഉറങ്ങിയതാണ് അപകടകാരണമെന്നാണ് സംശയിക്കുന്നത്.
Keywords: Trikaripure, Airport, Car-Accident, kasaragod, Kannur, Death, PV Lakshmi, TA Babu.