വഖഫ് ബോര്‍ഡിന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കും: റഷീദ് അലി തങ്ങള്‍
Dec 20, 2014, 08:31 IST
അബൂദാബി: (www.kasargodvartha.com 20.12.2014) കേരള വഖഫ് ബോര്‍ഡിന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുവാനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുമെന്നു വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് സയ്യിദ് റഷീദ് അലി ശിഹാബ് തങ്ങള്‍ പറഞ്ഞു. അതിനു വേണ്ടിയുള്ള കര്‍മ പദ്ധതികള്‍ തയ്യാറാക്കി സമയബന്ധിതമായി തന്നെ നടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അബൂദാബി അഴീക്കോട് മണ്ഡലം കെഎംസിസി സംഘടിപ്പിച്ച ആദരം 2014 ന്റെ മുഖ്യാഥിതിയായി സംസാരിക്കുകയായിരുന്നു തങ്ങള്‍. ദേശീയ ദിനത്തോടനുബന്ധിച്ചു കണ്ണൂര്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സ്‌നേഹ സംഗമത്തിലെ അഴീക്കോട് മണ്ഡലത്തിലെ പ്രതിഭകള്‍ക്കുള്ള പുരസ്‌ക്കാരങ്ങള്‍ റഷീദ് അലി തങ്ങള്‍ വിതരണം ചെയ്തു. ഇ.ടി മുഹമ്മദ് സുനീര്‍ അധ്യക്ഷനായിരുന്നു. കണ്ണൂര്‍ ജില്ലാ പ്രസിഡണ്ട് എ.വി അഷ്‌റഫ് ഉദ്ഘാടനം ചെയ്തു.
സംസ്ഥാന പ്രസിഡണ്ട് എം.കെ മൊയ്തീന്‍ എടരിക്കോട്, വൈസ് പ്രസിഡണ്ട് എ.പി ഉമ്മര്‍, സെക്രട്ടറി എ. ബീരാന്‍, ജില്ലാ ജന സെക്രട്ടറി അഡ്വ കെ.വി മുഹമ്മദ്കുഞ്ഞി, മുഹമ്മദ് പി.വി നാറാത്ത്, ഷറഫുദ്ദീന്‍ യു.എം കുപ്പം, ഹംസക്കുട്ടി നടുവില്‍, കാസിം കവ്വായി, മൊയ്തീന്‍കുട്ടി കയ്യം, നിസാര്‍ മാസ്റ്റര്‍, സാബിര്‍ പി മാട്ടൂല്‍, അഡ്വ കെ.പി മുനാസ്, ശംവീല്‍ കെ.എന്‍, ഷാക്കിര്‍ അഴീക്കോട്, ഉമ്മര്‍ കാട്ടാമ്പള്ളി, ഹംസ ടി.പി, കെ.എം അബ്ദുല്‍ ലത്വീഫ്, സിറാജ് വി.കെ ചാലാട്, സിറാജ് എം.കെ.പി പ്രസംഗിച്ചു. ജന സെക്രട്ടറി ഹാരിസ് കെ.വി നാറാത്ത് സ്വാഗതവും ട്രഷറര്‍ ജുബൈര്‍ സി.കെ നന്ദിയും പറഞ്ഞു.
വിവിധ മണ്ഡലം ഭാരവാഹികളായ അദ്‌നാന്‍ പി.കെ.വി, എ.വി നാസര്‍, അഷ്‌റഫ് കടംബേരി, ശിഹാബ് എ.വി, മുഹമ്മദ് ഞെക്ലി, നിയാസ് വട്ടപൊയില്‍, സജീര്‍ ഇരിവേരി എന്നിവര്‍ പങ്കെടുത്തു.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Kerala, Kannur, Kerala, Gulf, Rasheed Ali Shihab Thangal.
Advertisement: