ഗെയിം കളിക്കാൻ മൊബൈൽ ഫോൺ നൽകിയില്ല;14 കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
Aug 23, 2020, 12:34 IST
പയ്യന്നൂർ: (www.kasargodvatha.com 23.08.2020) ഗെയിം കളിക്കാൻ മൊബൈൽ ഫോൺ നൽകാത്തതിന് പിന്നാലെ പതിനാലുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
കുഞ്ഞിമംഗലം കണ്ടംകുളങ്ങരയിലെ കുതിരുമ്മൽ രതീഷിന്റെ മകൻ ദേവനന്ദു (14) വിനെയാണ് ശനിയാഴ്ച പുലർച്ചെ കിടപ്പ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്. വെള്ളിയാഴ്ച രാത്രി മൊബൈലിൽ ഗെയിം കളിക്കരുതെന്ന് ശാസിച്ചതായി പറയുന്നു. ദേവനന്ദു മുറിയിൽ കയറി കതകടച്ചു. ഉറങ്ങാനാണെന്ന് കരുതി ആരും വിളിച്ചതുമില്ല. എന്നാൽ കാലത്ത് വാതിൽ തുറക്കാതായപ്പോൾ നോക്കിയപ്പോഴാണ് തൂങ്ങിയതായി കണ്ടത്. പയ്യന്നൂർ പോലീസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം പരിയാരത്തേക്ക് മാറ്റി.
കുഞ്ഞിമംഗലം ഗവ. ഹൈസ്കൂളിലെ ഒമ്പതാം തരം വിദ്യാർത്ഥിയാണ്.
Keywords: Dead body, Games, Hanged, House, Kannur, Kerala, Mobile Phone, news, Payyanur, Student, A 14-year-old boy has been found hanged after he refused to give his mobile phone to play a game