17 കാരനെ യുവാവും സുഹൃത്തുക്കളും ചേര്‍ന്ന് പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി; യുവാവിന്റെ സഹോദരിയെ 17 കാരനും സുഹൃത്തുക്കളും ചേര്‍ന്ന് പ്രതികാരമായി പീഡിപ്പിച്ചു
Apr 30, 2018, 19:02 IST
17 കാരനെ പ്രകൃതി വിരുദ്ധത്തിന് ഇരയാക്കി എന്ന പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടയിലാണ് മറ്റു സംഭവങ്ങള്‍ മറനീക്കിയത്. പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ സഹോദരന്‍ മാസങ്ങളോളം 17കാരനെ പ്രകൃതിവിരുദ്ധത്തിന് ഇരയാക്കുകയായിരുന്നു. ഇതിനു ശേഷമാണ് 17കാരന്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ തുടങ്ങിയത്.
17കാരന്‍ വിവരം നല്‍കിയതിനെ തുടര്‍ന്നാണ് മറ്റു മൂന്നുപേര്‍ കൂടി പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. തന്നെ യുവാവ് പ്രകൃതിവിരുദ്ധത്തിന് ഇരയാക്കിയതാണ് തന്നെ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ പ്രേരണയായതെന്ന് 17കാരന്‍ പോലീസിന് മൊഴി നല്‍കി. സംഭവത്തെ തുടര്‍ന്ന് പെണ്‍കുട്ടിയില്‍ നിന്നും മൊഴി ശേഖരിക്കുകയും കുട്ടി പയ്യന്നൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന് മുമ്പാകെ മൊഴി നല്‍കുകയും ചെയ്തിട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് പ്രകൃതിവിരുദ്ധം, ലൈംഗികപീഡനം, അക്രമം എന്നീ സംഭവങ്ങളിലായി നാലു കേസുകള്‍ ചാര്‍ജ് ചെയ്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kannur, Kerala, Top-Headlines, Molestation, Youth, 17 year old molested by Youth; Youth's sister molested by 17 year old
Keywords: Kannur, Kerala, Top-Headlines, Molestation, Youth, 17 year old molested by Youth; Youth's sister molested by 17 year old