city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കണ്ണൂരില്‍ വെള്ളി, ശനി ദിവസങ്ങളില്‍ 50,000 ഡോസ് വാക്‌സിന്‍ വിതരണം ചെയ്യുമെന്ന് ജില്ല കലക്ടര്‍

കണ്ണൂര്‍: (www.kasargodvartha.com 29.07.2021) കണ്ണൂരില്‍ വെള്ളി, ശനി ദിവസങ്ങളില്‍ 50,000 ഡോസ് വാക്‌സിന്‍ വിതരണം ചെയ്യുമെന്ന് ജില്ല കലക്ടര്‍ ടി വി സുഭാഷ്. ഇതില്‍ 25,000 ഡോസുകള്‍ വീതം ഒന്നും രണ്ടും ഡോസുകള്‍ ലഭിക്കേണ്ടവര്‍ക്കിടയിലും 5000 വീതം ഓണ്‍ലൈനായും ബാക്കി സ്‌പോട് രജിസ്‌ട്രേഷന്‍ വഴിയുമാണ് നല്‍കുക. ഒന്നാം ഡോസ് ലഭിച്ച് കൂടുതല്‍ ദിവസം കഴിഞ്ഞവര്‍ക്ക് സ്‌പോട് രജിസ്‌ട്രേഷനില്‍ മുന്‍ഗണന നല്‍കും. ഇതിനായി തദ്ദേശസ്ഥാപനതലത്തില്‍ മുന്‍ഗണന പട്ടിക തയാറാക്കും.

തദ്ദേശസ്ഥാപനങ്ങളിലെ ജനസംഖ്യയും നിലവില്‍ എത്ര ശതമാനം പേര്‍ക്ക് വാക്‌സിന്‍ ലഭിച്ചു എന്നതും പരിഗണിച്ചായിരിക്കും ഒന്നാം ഡോസ് വിതരണം ചെയ്യുക. സ്‌പോട് രജിസ്‌ട്രേഷനില്‍ പൊതുജനങ്ങളുമായി കൂടുതല്‍ ഇടപെടുന്ന വിഭാഗങ്ങള്‍ക്കും പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കും മുന്‍ഗണന നല്‍കും. മുന്‍ഗണന വിഭാഗങ്ങള്‍ക്ക് പൂര്‍ണമായി വാക്‌സിന്‍ ലഭ്യമാക്കുന്നതിനുള്ള കര്‍മ പദ്ധതി തദ്ദേശസ്ഥാപനതലത്തില്‍ ആവിഷ്‌കരിക്കണമെന്ന് കലക്ടര്‍ നിര്‍ദേശം നല്‍കി. 

കണ്ണൂരില്‍ വെള്ളി, ശനി ദിവസങ്ങളില്‍ 50,000 ഡോസ് വാക്‌സിന്‍ വിതരണം ചെയ്യുമെന്ന് ജില്ല കലക്ടര്‍

Keywords: Kannur, News, Kerala, Top-Headlines, Vaccinations, Health, District Collector, 50,000 doses of vaccine will be distributed in Kannur on Fridays and Saturdays

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia