നിരപരാധികളെ അക്രമിച്ചാല്‍ പിടിവീഴും; നടപടി കര്‍ശനമാക്കി കേരള പോലീസ്, കണ്ണൂരില്‍ കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നയാളാണെന്നാരോപിച്ച് നിരപരാധിയായ യുവാവിനെ വളഞ്ഞിട്ട് മര്‍ദിച്ച നാലു പേര്‍ അറസ്റ്റില്‍
Feb 9, 2018, 12:17 IST
കണ്ണൂര്‍: (www.kasargodvartha.com 09.02.2018) കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നയാളാണെന്നാരോപിച്ച് നിരപരാധിയായ യുവാവിനെ വളഞ്ഞിട്ട് മര്‍ദിച്ച നാലു പേരെ പോലീസ് അറസ്റ്റു ചെയ്തു. മാനന്തേരിയിലെ ഇല്ലിക്കല്‍ മുനാഫിര്‍ (27), സി. ഷിജു (40), എ. രാജീവന്‍ (39), വി. വിശ്വനാഥന്‍ (41) എന്നിവരെയാണ് കണ്ണവം എസ് ഐ കെ.വി. ഗണേശന്‍ അറസ്റ്റു ചെയ്തത്.
ചിറ്റാരിപ്പറമ്പിനടുത്ത് മാനന്തേരി സത്രത്തിനു സമീപം വെച്ചാണ് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നയാളാണെന്നാരോപിച്ച് കഴിഞ്ഞ ദിവസം ഇതരസംസ്ഥാനക്കാരനായ യുവാവിനെ സംഘം മര്‍ദിച്ചത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും ചെയ്തിരുന്നു. ബിഹാര്‍ സ്വദേശിയായ ഛോട്ടുവാണ് അക്രമത്തിനിരയായത്. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോള്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട് തെളിവുകളൊന്നും ലഭിക്കാത്ത സാഹചര്യത്തില്‍ രാത്രി വൈകി എസ്പിയുടെ നിര്‍ദേശപ്രകാരമാണ് സംഭവത്തില്‍ കേസെടുത്തത്. യുവാവിനെ അകാരണമായി സംഘം ചേര്‍ന്നു മര്‍ദിച്ചതിന് 16 പേര്‍ക്കെതിരെയാണ് കണ്ണവം പൊലീസ് കേസെടുത്തത്.
കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നുവെന്ന് ആരോപിച്ച് നിരപരാധികളെ അക്രമിക്കുന്ന സംഭവങ്ങള്‍ വ്യാപകമായതോടെ ഇതിനെതിരെ കര്‍ശന നടപടിയെടുക്കാനാണ് കേരള പോലീസിന്റെ തീരുമാനം. സംശയത്തിന്റെ പേരില്‍ അക്രമം നടത്തുന്നതും വ്യാജവാര്‍ത്തകള്‍ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുന്നതും കര്‍ശനമായി തടയണമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ കഴിഞ്ഞ ദിവസം പോലീസിന് നിര്‍ദേശം നല്‍കിയിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, news, Kannur, Top-Headlines, Attack, arrest, Police, Crime, 4 arrested for assaulting Youth
< !- START disable copy paste -->