കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ 2 റിമാന്‍ഡ് തടവുകാര്‍ കോവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ നിന്നും രക്ഷപ്പെട്ടു; ഒരാള്‍ പിടിയില്‍, കാസര്‍കോട് സ്വദേശിയായ മോഷണക്കേസ് പ്രതിക്കുവേണ്ടി തിരച്ചില്‍
Jun 10, 2020, 12:05 IST
കണ്ണൂര്‍: (www.kasargodvartha.com 10.06.2020) കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ രണ്ടു റിമാന്‍ഡ് തടവുകാര്‍ കോവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ നിന്നും രക്ഷപ്പെട്ടു. ഒരാളെ മണിക്കൂറുകള്‍ക്കകം പിടികൂടിയെങ്കിലും മറ്റൊരാള്‍ക്കു വേണ്ടി തിരച്ചില്‍ ഊര്‍ജിതമാക്കി. കാസര്‍കോട് സ്വദേശിയും മോഷണക്കേസ് പ്രതിയുമായ റംസാന്‍, പോക്‌സോ കേസ് പ്രതി ആറളത്തെ മണിക്കുട്ടന്‍ (20) എന്നിവരാണ് രക്ഷപ്പെട്ടത്. ചെവ്വാഴ്ച രാത്രി തോട്ടട പോളിടെക്നിക്കിലെ നിരീക്ഷണകേന്ദ്രത്തില്‍ നിന്നുമാണ് ഇവര്‍ രക്ഷപ്പെട്ടത്. ഇതില്‍ മണിക്കുട്ടനെ രാത്രി 11 മണിയോടെ എടക്കാട് പോലീസ് സ്റ്റേഷന് സമീപത്തുവെച്ച് എടക്കാട് പോലീസ് പിടികൂടി. റംസാനു വേണ്ടിയാണ് തിരച്ചില്‍ തുടരുന്നത്.
എട്ടുതടവുകാരാണ് ഇവിടെ നിരീക്ഷണത്തിലുണ്ടായിരുന്നത്. നാലുപേരെ കോവിഡ് പരിശോധനാഫലം നെഗറ്റീവായതിനെത്തുടര്‍ന്ന് ജയിലിലേക്ക് മാറ്റി.
Keywords: Kannur, Kerala, News, Remand, Accused, Kasaragod, Man, Escaped, Held, 2 remand accused escaped; one held