Felicitated | ഗിനസ് വേള്‍ഡ് റെകാര്‍ഡ്സില്‍ ഇടം നേടിയ മാഹി സ്വദേശിനിയായ11 വയസുകാരി എഴുത്തുകാരിക്ക് അഭിനന്ദനങ്ങളുടെ പൂച്ചെണ്ടുമായി മന്ത്രിയെത്തി
Jul 23, 2022, 23:53 IST
തലശേരി: (ww.kasargodvartha.com) പതിനൊന്ന് വയസിനിടെ നോവല്‍ പരമ്പര എഴുതി ഗിനസ് വേള്‍ഡ് റെകാര്‍ഡ്സില്‍ ഇടം പിടിച്ച ലൈബാ അബ്ദുല്‍ ബാസിഥിനെ തദ്ദേശ സ്വയം ഭരണ എക്സൈസ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ വീട്ടിലെത്തി അനുമോദിച്ചു. സമ്മാനങ്ങളുമായാണ് മന്ത്രി മാഹി പെരിങ്ങാടിയിലെ ലൈബയുടെ വീട്ടില്‍ എത്തിയത്. മാധ്യമ വാര്‍ത്ത കണ്ട് മന്ത്രി രണ്ട് ദിവസം മുന്‍പ് ലൈബയോടും കുടുംബത്തോടും ഫോണില്‍ സംസാരിച്ചിരുന്നു. ലൈബ എഴുതിയ പുസ്തകങ്ങള്‍ മന്ത്രിക്ക് കൈമാറി. കൂടുതല്‍ എഴുതാനും ലോകത്തോളം വളരാനും ലൈബയ്ക്ക് കഴിയട്ടെ എന്ന് മന്ത്രി ആശംസിച്ചു
ഖത്വറില്‍ ഓയില്‍ കമ്പനി ജീവനക്കാരനായ അബ്ദുല്‍ ബാസിഥ്- തസ്നീമ ദമ്പതികളുടെ മകളാണ് ലൈബ. ഖത്വര്‍ ഒലിവ് ഇന്റര്‍നാഷണല്‍ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. ഓര്‍ഡര്‍ ഓഫ് ദി ഗാലക്സി: സ്നോഫ്ലേക് ഓഫ് ലൈഫ്, ദി വാര്‍ ഓഫ് ദി സ്റ്റോളന്‍ബോ, ദി ബുക് ഓഫ് ദി ലെജന്‍ഡ്സ് എന്നീ മൂന്ന് നോവലുകളുടെ സീരീസാണ് ലൈബ എഴുതിയത്. ഇപ്പോള്‍ നാലാമത്തെ പുസ്തകത്തിന്റെ പണിപ്പുരയിലാണ്.

Keywords: News, Kerala, Kannur, Top-Headlines, Student, Appreciate, Felicitated, Felicitation, Minister, Guinness World Record, Minister MV Govindan Master, Laiba Abdul Basith, 11-year-old writer Laiba Abdul Basith felicitated by minister.
< !- START disable copy paste -->