Student missing | ഉറങ്ങാന്‍ കിടന്ന 10-ാം ക്ലാസ് വിദ്യാര്‍ഥിനിയെ കാണാതായതായി പരാതി; സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട യുവാവിനൊപ്പം നാട് വിട്ടതാണെന്ന് സംശയം
Dec 1, 2022, 19:58 IST
പയ്യന്നൂര്‍: (www.kasargodvartha.com) ഉറങ്ങാന്‍ കിടന്ന 10-ാം ക്ലാസ് വിദ്യാര്‍ഥിനിയെ കാണാതായതായി പരാതി. പയ്യന്നൂര്‍ പൊലീസ് സ്റ്റേഷന് പരിധിയിലെ വിദ്യാര്‍ഥിനിയെയാണ് കാണാതായത്. ബുധനാഴ്ച രാത്രി കിടപ്പുമുറിയില്‍ ഉറങ്ങാന്‍ കിടന്നതായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.
വ്യാഴാഴ്ച രാവിലെ നോക്കിയപ്പോഴാണ് കാണാതായ വിവരം അറിഞ്ഞത്. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് പരിചയക്കാരനായ യുവാവിനൊപ്പം ഒളിച്ചോടിയെന്ന് വ്യക്തമായതെന്ന് പൊലീസ് പറഞ്ഞു. പയ്യന്നൂര്‍ പൊലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സൈബര്‍ സെലിന്റെ സഹായത്തോടെ ഇരുവരെയും കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

Keywords: Latest-News, Kerala, Kannur, Missing, Complaint, Investigation, Eloped, Top-Headlines, Student, 10th class student reported missing.
< !- START disable copy paste -->