ഹോട്ടലില്‍നിന്ന് കള്ളനോട്ട് മോഷ്ടിച്ചയാള്‍ പിടിയില്‍
Sep 29, 2011, 02:30 IST
തളിപ്പറമ്പ്: പത്തുലക്ഷം രൂപയുടെ കള്ളനോട്ട് സഹിതം പിടിയിലായ പിലാത്തറയിലെ വി.പി.പ്രദീപ്കുമാറിന്റെ ഹോട്ടലില്‍നിന്നു കള്ളനോട്ടുകളെടുത്തുകൊണ്ടുപോയ ജീവനക്കാരന്‍ ഷാനവാസ് മൈസൂരില്‍ കര്‍ണാടക പോലീസിന്റെ പിടിയിലായി. ഒരുലക്ഷം രൂപയുടെ 500 രൂപ നോട്ടുകള്‍ ഓണത്തിന് മുമ്പാണ് മോഷണം പോയത്. ഹോട്ടലില്‍ സൂക്ഷിച്ചതായിരുന്നു. 60,000 രൂപയോളം കള്ളനോട്ടുകള്‍ ഷാനവാസ് കര്‍ണാടകത്തില്‍ ചെലവാക്കിയിരുന്നുവെന്ന് പോലീസ് പറഞ്ഞു. കള്ളനോട്ട് കേസിനെക്കുറിച്ചും പ്രതികളെക്കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ കര്‍ണാടക പോലീസ് തളിപ്പറമ്പിലെത്തിയതായി സി.ഐ. കെ.ഇ.പ്രേമചന്ദ്രന്‍ പറഞ്ഞു.