സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് 17കാരിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
May 23, 2018, 19:56 IST
പയ്യന്നൂര്‍: (www.kasargodvartha.com 23.05.2018) സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് 17കാരിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. അയല്‍വാസിയായ പെണ്‍കുട്ടിയുടെ പരാതിയില്‍ ചെറുപുഴ തിരുമേനിയിലെ അഖിലേഷ് മോന്‍ എന്ന ടി എം വൈശാഖിനെ(19)യാണ് പയ്യന്നൂര്‍ സിഐ എ പി ആസാദ് അറസ്റ്റ് ചെയ്തത്. സിനിമയിലും സീരിയലിലും അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കിയാണ് പതിനേഴുകാരിയെ പലയിടങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചത്.
ഏപ്രില്‍ ഏഴിന് തൃശൂരില്‍ സീരിയല്‍ ഷൂട്ടിംഗുണ്ടെന്ന് പറഞ്ഞാണ് വൈശാഖ് പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോയത്. എന്നാല്‍ തൃശൂരിലെത്തിയപ്പോള്‍ ഷൂട്ടിംഗ് തീയതി മാറ്റിയിട്ടുണ്ടെന്ന് പറഞ്ഞ് തൃശൂരിലെ ഒരു ഹോട്ടലില്‍ മുറിയെടുത്ത് പലവട്ടം പീഡനത്തിനിരയാക്കി എന്നാണ് പെണ്‍കുട്ടിയുടെ പരാതി. തീവണ്ടി യാത്രക്കിടയിലും വൈശാഖ് തന്നെ പീഡനത്തിനിരയാക്കി എന്നും പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, Kannur, Payyanur, Molestation, news, Youth, arrest, Crime, Police, Molestation: Youth arrested