സഹോദരിയെ മൊഴിചൊല്ലി മറ്റൊരു വിവാഹം കഴിച്ചയാളുടെ കാല്തല്ലിയൊടിക്കാന് ക്വട്ടേഷന്‍ നല്കി; 5 പേര് അറസ്റ്റില്‍
Nov 14, 2017, 12:35 IST
കണ്ണൂര്‍: (www.kasargodvartha.com 14/11/2017) സഹോദരിയെ മൊഴിചൊല്ലി മറ്റൊരു വിവാഹം കഴിച്ചയാളുടെ കാല്തല്ലിയൊടിക്കാന് ക്വട്ടേഷന്‍ നല്കിയ അഞ്ചു പേരെ പോലീസ് അറസ്റ്റു ചെയ്തു. ക്വട്ടേഷന്‍ നല്കിയ കണ്ണാടിപ്പറമ്പിലെ എ.എ. ഹബീബ് (30), ക്വട്ടേഷന്‍ സംഘത്തിലെ കണ്ണാടിപ്പറമ്പ് സ്വദേശികളായ യു. ഷഹബാസ് (26), ടി.എ. നൗഫല്‍(29), പുതിയതെരുവിലെ എന്‍.എന്‍. മുബാറക് (24), കെ. സുജിത് (28) എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്. ഒരുലക്ഷം രൂപയ്ക്കാണ് ക്വട്ടേഷന്‍ നല്‍കിയത്.
മടക്കര സ്വദേശി ഫൈസല്‍ മാട്ടൂലിന്റെ കാല് തല്ലിയൊടിക്കാനാണ് ക്വട്ടേഷന്‍ നല്‍കിയത്. ഹബീബിന്റെ സഹോദരിയെ മൊഴിചൊല്ലിയ ശേഷം ഫൈസല്‍ മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചിരുന്നു. ഇതിന്റെ വിരോധത്തിലാണ് ക്വട്ടേഷന്‍ നല്‍കിയത്. കഴിഞ്ഞ ഒക്ടോബര്‍ മൂന്നിന് രാത്രി ഇരിണാവ് കോസ്റ്റ്ഗാര്‍ഡ് അക്കാദമി റോഡില്‍ വെച്ച് ബൈക്കിലെത്തിയ സംഘം ഫൈസലിന്റെ കൈകള്‍ ഇരുമ്പുവടി ഉപയോഗിച്ചു തല്ലിയൊടിക്കുകയായിരുന്നു.
സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തുകയും പ്രതികളെ പിടികൂടുകയുമായിരുന്നു. കണ്ണപുരം എസ്ഐ ടി.വി. ധനഞ്ജയദാസിന്റെ നേതൃത്വത്തിലുള്ള പോലീസാണ് പ്രതികളെ അറസ്റ്റു ചെയ്തത്. അറസ്റ്റിലായ പ്രതികള്‍ നേരത്തെയും അക്രമക്കേസുകളില്പെട്ടിരുന്നതായി പോലീസ് പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kannur, Kerala, Police, Arrest, Marriage, Investigation, Case, Quotation; 5 arrested