മലയാളനാടേ നിന്റെ മന:സ്സാക്ഷി മരവിച്ചുവോ? മദ്യലഹരിയില്‍ പിതാവ് കുട്ടികളെ ക്രൂരമായി മര്‍ദ്ദിച്ചു; ഗുരുതരപരിക്കോടെ കുട്ടികള്‍ ആശുപത്രിയില്‍
Apr 20, 2019, 12:54 IST
കണ്ണൂര്‍:(www.kasargodvartha.com 20/04/2019) ദൈവത്തിന്റെ സ്വന്തം നാടെന്നറിയപ്പെടുന്ന കേരളത്തില്‍ ഈയടുത്ത ദിവസങ്ങളിലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് കുട്ടികളോടുള്ള സമാനതകളില്ലാത്ത ക്രൂരതകള്‍. എറണാകുളത്ത് മൂന്നുവയസുകാരന്‍ അമ്മയുടെ ക്രൂരമര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ടതിന് പിന്നാലെ കണ്ണൂരില്‍ പിഞ്ചുകുഞ്ഞുങ്ങളോട് മദ്യ ലഹരിയിയിലെത്തിയ അച്ഛന്റെ ക്രൂരത. കണ്ണൂര്‍ അഴീക്കോടാണ് സംഭവം. മദ്യലഹരിയില്‍ വീട്ടിലെത്തിയ അച്ഛന്‍ കുഞ്ഞുങ്ങളെ നിലത്തടിക്കുകയായിരുന്നു. എട്ടുവയസുകാരിയായ മകളെ നിലത്തെറിഞ്ഞ അച്ഛന്‍ 12 വയസ്സുള്ള മൂത്ത മകന്റെ കൈ അടിച്ചൊടിച്ചു. ഗുരുതരമായി പരിക്കേറ്റ കുട്ടികള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
കുട്ടികളുടെ അമ്മ പുറത്തുപോയ സമയത്താണ് കുഞ്ഞുള്‍ക്ക് മര്‍ദ്ദമേറ്റത്. കുട്ടികളുടെ കരച്ചില്‍ കേട്ടെത്തിയ നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് അച്ഛനെ പൊലീസ് അറസ്റ്റു ചെയ്തു. മദ്യപിച്ചെത്തി ഇയാള്‍ നിരന്തരം വീട്ടുകാരെ മര്‍ദ്ദിക്കാറുണ്ടെന്നും പീഡനം സഹിക്കവയ്യാതെ ഇയാളുടെ അമ്മ ബന്ധു വീട്ടിലേക്ക് താമസം മാറ്റിയെന്നും നാട്ടുകാര്‍ പറയുന്നു.
ദിവസങ്ങള്‍ക്ക് മുമ്പാണ് മാതാവിന്റെ സുഹൃത്തിന്റെ ക്രൂര മര്‍ദ്ദനത്തില്‍ ഏഴുവയസുകാരന്‍ കൊല്ലപ്പെട്ടത്. എറണാകുളത്ത് അമ്മയുടെ ക്രൂര മര്‍ദ്ദനത്തിനിരയായ മൂന്നുവയസുകാരന്‍ കഴിഞ്ഞ ദിവസമാണ് മരണപ്പെട്ടത്. ശനിയാഴ്ച്ച രാവിലെ കോഴിക്കോട്ട് മൂന്ന് കുട്ടികളെ അകത്താക്കി അമ്മ വീട് പൂട്ടി പോയതിനെ തുടര്‍ന്ന് പോലീസെത്തി കുട്ടികളെ മോചിപ്പിച്ചിരുന്നു. കുട്ടികള്‍ക്കെതിരെ നടക്കുന്ന സമാനതകളില്ലാത്ത ക്രൂരത കണ്ട് ഞെട്ടികത്തരിക്കുന്ന മലയാളനാട് സ്വന്തം മനസ്സാക്ഷി മരവിച്ചുവോ എന്ന് ആത്മഗതം നടത്തുകയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kannur, Kerala, Molestation, Child, Attack, Top-Headlines, Azheekode, Police, Molestation on child