മദ്യപിച്ചെത്തിയയാള്‍ കടയില്‍കയറി സാധനങ്ങള്‍ വലിച്ചെറിഞ്ഞു; തടയാന്‍ചെന്ന കടയുടമയ്ക്ക് കുത്തേറ്റു
May 28, 2019, 08:38 IST
തളിപ്പറമ്പ്: (www.kasargodvartha.com 28.05.2019) മദ്യപിച്ചെത്തിയയാള്‍ കടയില്‍കയറി സാധനങ്ങള്‍ വലിച്ചെറിഞ്ഞു. തടയാന്‍ചെന്ന കടയുടമയ്ക്ക് കുത്തേറ്റു. ചെമ്പേരി അരീക്കമല പുളിമരംചീത്തയിലെ വേമ്പന്‍കോട്ട് പാപ്പച്ചനാണ് (74) കുത്തേറ്റത്. ഇടതുകൈക്ക് പരിക്കേറ്റ പാപ്പച്ചനെ തളിപ്പറമ്പ സഹകരണാശുപ്രതിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം രാവിലെ 10.30 മണിയോടെയാണ് സംഭവം. പുളിമരംചീത്തയില്‍ പലചരക്ക് കച്ചവടക്കാരനാണ് പാപ്പച്ചന്‍. കടയില്‍ ഉച്ചഭക്ഷണത്തിനു വേണ്ടി മത്സ്യം വൃത്തിയാക്കുമ്പോഴാണ് പ്രദേശത്തെ മനയിന്‍ ബാബു എന്നയാള്‍ മദ്യപിച്ചെത്തിയത്. വീട്ടില്‍ മകനും താനും മാത്രമായതിനാല്‍ കടയില്‍ നിന്ന് തന്നെയാണ് പാപ്പച്ചന്‍ ഭക്ഷണം പാചകം ചെയ്യാറുള്ളത്. ഈ സമയമെത്തിയ ബാബു കടയില്‍ നിരത്തി
വെച്ച സാധനങ്ങള്‍ ചവിട്ടിത്തെറിപ്പിക്കുകയായിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ട പാപ്പച്ചന്‍ ഇയാളെ തടയാന്‍ ചെന്നു. തര്‍ക്കത്തിനിടെ മീന്‍ മുറിക്കാനുപയോഗിച്ച കത്തികൊണ്ട് ഇടതുകൈയില്‍ കുത്തേല്‍ക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം ബാബുവും പാപ്പച്ചനുമായി കടക്ക് സമീപത്ത് വെച്ച് വാക്കേറ്റമുണ്ടായിരുന്നു. ഇതിന്റെ വിരോധത്തിലാണ് മദ്യപിച്ചെത്തിയ ബാബു പരാക്രമംനടത്തിയതെന്നും പാപ്പച്ചന്‍ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kannur, news, Kerala, Top-Headlines, Crime, Shop owner stabbed
< !- START disable copy paste -->