ബസില്‍ പോക്കറ്റടി; നാല് പേര്‍ അറസ്റ്റില്‍
Nov 8, 2011, 15:21 IST
പയ്യന്നൂര്‍: ബസ് യാത്രക്കാരെ പോക്കറ്റടിക്കുന്നത് പതിവാക്കിയ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞങ്ങാട്, ഇഖ്ബാല്‍ റോഡിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന കൊല്ലം, കൊട്ടാരക്കര സ്വദേശി വി. ഉദയകുമാര്‍(36), കണ്ണൂര്‍, ഇരിക്കൂര്‍, ചിനക്കൂല്‍ ഹൗസിലെ കെ. തന്‍സീര്‍(24), കണ്ണൂര്‍ പുതിയ തെരുവിലെ മൊയ്തു(30), തളിപ്പറമ്പ്, പന്നിയൂരിലെ ടി. നസീര്‍ എന്നിവരാണ് അറസ്റ്റിലായത്.
പയ്യന്നൂര്‍ രാമന്തളി റൂട്ടിലോടുന്ന സ്വകാര്യബസിലെ യാത്രക്കാരനായ കെ.വി. രാജീവന്റെ പഴ്‌സ് പോക്കറ്റടിച്ച കേസിലെ അന്വേഷണത്തിനിടയിലാണ് സംഘം അറസ്റ്റിലായത്.
പയ്യന്നൂര്‍ രാമന്തളി റൂട്ടിലോടുന്ന സ്വകാര്യബസിലെ യാത്രക്കാരനായ കെ.വി. രാജീവന്റെ പഴ്‌സ് പോക്കറ്റടിച്ച കേസിലെ അന്വേഷണത്തിനിടയിലാണ് സംഘം അറസ്റ്റിലായത്.
Keywords: Kannur, Payyanur, Bus, Arrest, പോക്കറ്റടി, അറസ്റ്റില്‍