നഷ്ടമായ എ.ടി.എം കാര്‍ഡ് ഉപയോഗിച്ച് 1.28 ലക്ഷം തട്ടി
Sep 29, 2011, 02:27 IST
തളിപ്പറമ്പ്: വീണുപോയ എ.ടി.എം. കാര്‍ഡ് ഉപയോഗിച്ച് 1.28 ലക്ഷം രൂപ മോഷ്ടിച്ച യുവാവിനെ പോലീസ് തിരയുന്നു. ചെറുതാഴത്തെ വിമുക്തഭടന്റെ ഭാര്യ വത്സലയുടെ കൈയില്‍ നിന്ന് സപ്തംബര്‍ 22നാണ് എ.ടി.എം. കാര്‍ഡ് നഷ്ടപ്പെട്ടത്.
കണ്ണൂര്‍ എ.കെ.ജി. ആസ്പത്രിയില്‍ ചികിത്സ തേടി പോകുംവഴിയാണ് കാര്‍ഡ് നഷ്ടമായത്. പിന്നീട് പെന്ഷന് വാങ്ങാന്‍ കാര്‍ഡ് നോക്കിയപ്പോഴാണ് നഷ്ടപ്പെട്ട കാര്യം മനസ്സിലായത്. 28 വരെയുള്ള ദിവസങ്ങള്‍ക്കിടയില്‍ കണ്ണൂര്‍, തളിപ്പറമ്പ് എന്നിവിടങ്ങളിലെ എസ്.ബി.ഐ, എസ്.ബി.ടി, പഞ്ചാബ് നാഷണല്‍ ബാങ്ക് എന്നീ എ.ടി.എമ്മുകളില്‍ നിന്നാണ് യുവാവ് പണമെടുത്തത്.
കണ്ണൂരില്‍ നിന്ന് പണമെടുത്തതിന്റെ ചിത്രങ്ങള്‍ എ.ടി.എം. ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. തളിപ്പറമ്പിലെ എ.ടി.എമ്മുകളില്‍ നിന്ന് പണമെടുക്കാന്‍ കയറിയ യുവാവ് ഹെല്‍മറ്റ് ഉപയോഗിച്ചതിനാല്‍ ഫോട്ടോ തിരിച്ചറിയാന്‍ കഴിയുന്നില്ല. പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.