ഡോക്ടറുടെ വീട്ടിലെ സ്വര്‍ണം കവര്‍ന്ന കേസില്‍ സ്ത്രീ പിടിയില്‍; അറസ്റ്റിലായത് ഗള്‍ഫില്‍ പോകുമ്പോള്‍ വീട് നോക്കാനേല്‍പ്പിച്ച വേലക്കാരി
Jan 2, 2017, 12:33 IST
പയ്യന്നൂര്‍: (www.kasargodvartha.com 02.01.2017) കണ്ണൂരിലെ ഡോക്ടറുടെ വീട്ടില്‍ നിന്നു സ്വര്‍ണം കവര്‍ന്ന കേസില്‍ വീട്ടുജോലിക്കാരി അറസ്റ്റില്‍. പെരിങ്ങോം പാടിയോട്ടുമ്മല്‍ സ്വദേശിനി നളിനി (51)യാണ് അറസ്റ്റിലായത്.
40 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ വീട്ടുജോലിക്കാരിയെ പൊലീസ് അറസ്റ്റു ചെയ്തു. പെരിങ്ങോം, പാടിയോട്ടുമ്മല്‍ സ്വദേശിനി നളിനി (51)യെ ആണ് കണ്ണൂര്‍ ടൗണ്‍ സി.ഐ കെ.വി.വേണുഗോപാല്‍ അറസ്റ്റു ചെയ്തത്.
കണ്ണൂര്‍ എന്‍ എസ് ടാക്കീസിനു സമീപത്തെ ഡോ. കനക പി നായരുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. നാലു മാസം മുമ്പാണ് കനകയുടെ ഭര്‍ത്താവ് ഡോ. പത്മനാഭന്‍ മരണപ്പെട്ടത്. തുടര്‍ന്ന് കനക വീട്ടുകാര്യങ്ങളെല്ലാം ജോലിക്കാരിയെ ഏല്‍പ്പിച്ച് ഗള്‍ഫിലുള്ള മകന്റെ അടുത്തേക്കു പോയി. അലമാരയുടെ താക്കോല്‍ വേലക്കാരിയെ ഏല്‍പ്പിച്ചാണ് കനക ഗള്‍ഫിലേക്കു പോയത്.
കഴിഞ്ഞ ദിവസം തിരിച്ചെത്തി ഒരു ചടങ്ങില്‍ പങ്കെടുക്കാനായി പോകുമ്പോള്‍ അണിയാനായി അലമാര തുറന്നപ്പോഴാണ് സ്വര്‍ണം നഷ്ടപ്പെട്ട വിവരം കനക അറിഞ്ഞത്. ഉടന്‍ പോലീസില്‍ പരാതി നല്‍കി.

പിന്നീട് കണ്ണൂര്‍ ടൗണ്‍ സിഐ കെ വി വേണുഗോപാലിന്റെ നേതൃത്വത്തില്‍ നളിനിയെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോഴാണ് കവര്‍ച്ച വ്യക്തമായത്. കവര്‍ച്ച ചെയ്ത മുതല്‍ മരുമകള്‍ മുഖേന പണയപ്പെടുത്തുകയും ചിലത് വില്‍പ്പന നടത്തുകയും ചെയ്തതായി നളിനി വ്യക്തമാക്കിയതായി പോലീസ് പറഞ്ഞു.
Keywords: Kerala, kasaragod, payyannur, house-robbery, arrest, Police, Kanhangad, Kannur, Robbery-women-arrested