ജീവിതശൈലിയിലുണ്ടായ മാറ്റം കാന്‍സര്‍ സാധ്യത വര്‍ധിപ്പിച്ചു: ഡോ. കെ. രാംദാസ്
Sep 25, 2011, 23:57 IST
കണ്ണൂര്‍: ജീവിത ശൈലിയില്‍ വന്ന മാറ്റങ്ങളാണ് കാന്‍സര്‍ രോഗം വര്‍ധിക്കാന്‍ കാരണമെന്നു തിരുവനന്തപുരം റീജണല്‍ കാന്‍സര്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. കെ. രാംദാസ്. 2025 ഓടെ ഇന്ത്യയിലെ കാന്‍സര്‍ രോഗികളുടെ എണ്ണം ഇരട്ടിയായി വര്‍ധിക്കാനാണ് സാധ്യതയെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂര്‍ പ്രസ് ക്ലബ് സംഘടിപ്പിച്ച ആരോഗ്യ സെമിനാറില്‍ കാന്‍സര്‍ രോഗത്തെ കുറിച്ചു ക്ലാസെടുക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയില്‍ പ്രതിവര്‍ഷം 10 ലക്ഷം പേരാണ് കാന്‍സര്‍ രോഗികളായി മാറുന്നത്. കേരളത്തില്‍ ഓരോ വര്‍ഷവും 36,000 പേരും രോഗബാധിതരായി മാറുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
ഓരോ കാന്‍സറും വ്യത്യസ്തരോഗങ്ങളാണ്. പത്തു തരത്തിലുള്ള കാന്‍സറുകളില്‍ ശ്വാസകോശ കാന്‍സറാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കണ്ടു വരുന്നത്. വായിലെ കാന്‍സര്‍ രോഗികളുടെ മൂന്നില്‍ ഒന്നും ഇന്ത്യയിലാണ്. പുകയിലയുടെ ഉപയോഗമാണ് വായിലെ കാന്‍സറിനു 30 ശതമാനവും കാരണം. ലോകത്ത് 50 കോടി ആളുകളാണ് പുകവലിയിലൂടെ ഒരുവര്‍ഷം മരിക്കുന്നത്. സ്ത്രീകളില്‍ നേരത്തെ ഗര്‍ഭാശയഗള കാന്‍സറായിരുന്നു കൂടുതലുണ്ടായിരുന്നതെങ്കില് ഇപ്പോള്‍ സ്തനാര്‍ബുദമാണ് ഏറ്റവും കൂടുതല്‍. ഡോ. വി.സി. രവീന്ദ്രന്, ഡോ. അരുണ്‍, കൃഷ്ണനാഥ് പൈ എന്നിവരും ഡോ.രാംദാസിനൊപ്പമുണ്ടായിരുന്നു. പ്രസ് ക്ലബ് പ്രസിഡന്റ് കെ.എന്‍ ബാബു അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.കെ. കുര്യാച്ചന് സ്വാഗതം പറഞ്ഞു.