city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കൊന്നുതരുന്ന ആശുപത്രിയെ സൂക്ഷിക്കണമെന്ന് ലഘുലേഖ

കാസര്‍കോട്: ഒരു സ്വകാര്യ ആശുപത്രിക്കെതിരെ ആരോപണങ്ങളും രോഗികള്‍ക്കുള്ള മുന്നറിയിപ്പുകളുമായി ലഘുലേഖ പുറത്തിറങ്ങി. കാസര്‍കോട് ജില്ലാ ജനകീയ നീതിവേദിയാണ് ലഘുലേഖ പ്രസിദ്ധീകരിച്ചിരിക്കുന്നത്. മംഗലാപുരത്തെ ഈ കൊലയാളി ആശുപത്രിയെ സൂക്ഷിക്കുക എന്ന തലക്കെട്ടിലുള്ള ലഘുലേഖയില്‍ ജ്യോതി സര്‍ക്കിളിനടുത്ത ഒരു ആശുപത്രിയിലെ മനുഷ്യത്വരഹിതമായ പ്രവര്‍ത്തനങ്ങളും യാതൊരു ദാക്ഷിണ്യവുമില്ലാതെ രോഗികളെ ചൂഷണം ചെയ്യുന്ന വിധവും വിവരിക്കുന്നു.

ഇതിനെതിരെ കാസര്‍കോട്ടെയും കണ്ണൂരിലേയും രോഗികള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ലഘുലേഖ ആവശ്യപ്പെടുന്നു. ഓപ്പറേഷന്‍ തീയേറ്ററിലും ഐസിയുവിലും നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുക, ആശുപത്രികളില്‍ മാസത്തിലൊരിക്കലെങ്കിലും വിജിലന്‍സ് റെയിഡുകള്‍ നടത്തുക, ചികിത്സയിലെ പിഴവുമൂലം മരിക്കുന്നവരുടെ ബന്ധുക്കളില്‍ നിന്നും പണമീടാക്കുന്നത് നിയമം മൂലം തടയുക, 10 വര്‍ഷത്തിനകം ആശുപത്രിയില്‍ നടന്ന മരണങ്ങളെക്കുറിച്ച് സിബിഐ അന്വേഷണം നടത്തുക എന്നീ ആവശ്യങ്ങളും ഉന്നയിക്കുന്നുണ്ട്.

ആം ആദ്മി(പൊതുജനം) പ്രതികരിക്കില്ലേ എന്ന ചോദ്യവും ലഘുലേഖ തൊടുത്തുവിടുന്നു. ആശുപത്രിയില്‍ വിദഗ്ധ ചികിത്സ തേടിയെത്തുന്ന പലരും മരണപ്പെട്ടത് നിങ്ങളുടെ ചിന്താമണ്ഡലത്തില്‍ ഒരു അവബോധവും ഉണ്ടാക്കുന്നില്ലേ എന്ന ചോദ്യവുമായാണ് ലഘുലേഖ തുടങ്ങുന്നത്. ഹിംസ്രജന്തുക്കള്‍ വിശപ്പടക്കാന്‍ വേണ്ടി മാത്രം മറ്റു മൃഗങ്ങളെ കൊല്ലുമ്പോള്‍ ഈ ആശുപത്രി ഭീമന്‍ പണത്തിനുവേണ്ടിയാണ് രോഗികളെ കൊല്ലുന്നത്. ഇവിടത്തെ ഓപ്പറേഷന്‍ തിയേറ്ററിന് കശാപ്പുശാലയുടെ മുഖമാണ്. ചെറിയ രോഗവുമായി വരുന്നവരെ ആശുപത്രി അധികൃതര്‍ ഗിനിപന്നികളെപ്പോലെ ജൂനിയര്‍ ഡോക്ടര്‍മാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും മുമ്പില്‍ ഇട്ടുകൊടുക്കും.


പുതിയ മരുന്നുകളും ചികിത്സാ രീതികളും ഇവരില്‍ പരീക്ഷിക്കും. മരിച്ചാല്‍ പത്താംനിലയിലെ ഐസിയു എന്ന മോര്‍ചറിയില്‍ തള്ളി ശ്വാസകോശത്തില്‍ ഓക്‌സിജന്‍ ട്യൂബ് ഘടിപ്പിച്ച് രോഗി വെന്‍ഡിലേറ്ററിലാണെന്ന് ബന്ധുക്കളോട് പറഞ്ഞ് ഭീമമായ ബില്ല് എഴുതിവാങ്ങും. മൂന്നുദിവസം ഇങ്ങനെ വെന്‍ഡിലേറ്ററില്‍ കിടത്തിയാലുള്ള ബില്ല് ഒന്നരലക്ഷം രൂപയാണ്. ജീവനുള്ള രോഗിക്ക് ഒരുദിവസം 500 രൂപയുടെ ഓക്‌സിജന്‍ പോലും ആവശ്യമില്ലെന്നിരിക്കെയാണ് ഈ കഴുത്തറുപ്പന്‍ ബില്ല് വാങ്ങല്‍. ഈ ആശുപത്രിയിലെ ഐസിയുവില്‍ ഒരു രോഗിയെ പ്രവേശിപ്പിച്ചാല്‍ ഉടന്‍ ശേഷക്രിയകള്‍ക്കുള്ള ഒരുക്കങ്ങള്‍ നടത്താവുന്നതാണെന്നും നീതിവേദി ജനങ്ങളെ ബോധ്യപ്പെടുത്തുന്നു.

മൂത്രക്കല്ല് നീക്കാന്‍ ആശുപത്രിയിലെത്തിയ യുവാവ് അനസ്‌തേഷ്യ നല്‍കുന്നതിലെ പിഴവ് മൂലം മരണപ്പെട്ട സംഭവവും അടിത്തിടെ ഇവിടെയുണ്ടായി. രോഗി മരിച്ചിട്ടും ഐസിയുവില്‍ നിന്ന് 55,000 രൂപയുടെ ബില്ലും സാധനങ്ങളുടെ ഒരു ലിസ്റ്റും ആണ് ബന്ധുക്കള്‍ക്ക് ലഭിച്ചത്. രക്ഷപ്പെടാന്‍ സാധ്യതയില്ലാത്തെ രോഗിയുടെ പേരില്‍ ടൂത്ത്ബ്രഷ്, പേസ്റ്റ്, സോപ്പ്, തോര്‍ത്ത്, വെളിച്ചെണ്ണ എന്നിവ വാങ്ങിപ്പിച്ച് അത് ആശുപത്രി ജീവനക്കാര്‍ കൈക്കലാക്കുന്ന സ്ഥിതിയും ഇവിടെ ഉണ്ടത്രെ.

കോര്‍പറേറ്റ് ഭീമന്‍ ലക്ഷങ്ങള്‍ കൊയ്യുമ്പോള്‍ ജീവനക്കാര്‍ അവര്‍ക്ക് പറ്റുന്ന തരത്തിലും രോഗികളെ പിഴിയുകയാണ്. വൃക്ക രോഗിയായ യുവാവ് ഡയാലിസിസ് ചെയ്തിരുന്നുവെങ്കില്‍ 10 വര്‍ഷം വരെ ജീവിക്കുമായിരുന്നത് ഇവിടെയെത്തിയപ്പോള്‍ അത് മൂന്നുദിവസമായി ചുരുങ്ങി. ലക്ഷം രൂപയുടെ ബില്ല് ഈടാക്കി മൃതദേഹം ആംബുലന്‍സില്‍ നാട്ടിലേക്ക് പേക്ക് ചെയ്ത് അയക്കാനും ആശുപത്രി അധികൃതര്‍ തയ്യാറായി. അപ്പന്‍ഡിക്‌സ് രോഗിയായ സ്ത്രീയെയും രണ്ടുദിവസം കൊണ്ട് ഇവര്‍ കഥകഴിച്ച് ലക്ഷത്തിന്റെ ബില്ല് വാങ്ങി.

മൃതദേഹം വിട്ടുകിട്ടാന്‍ മോചനദ്രവ്യം നല്‍കേണ്ട അവസ്ഥ ഈ ആശുപത്രിയിലുണ്ടെന്ന് ഉദാഹരണ സഹിതം ലഘുലേഖ വ്യക്തമാക്കുന്നു. വെന്റിലേറ്ററും തട്ടിപ്പിന്റെ കേന്ദ്രമാണ്. കാസര്‍കോട്ടുനിന്ന് രോഗികളെ കിട്ടിയാല്‍ മംഗലാപുരത്തെ ഈ ആശുപത്രിക്ക് ചാകരയാണത്രെ. കാസര്‍കോട്ട് ഭേദപ്പെട്ട ആശുപത്രികള്‍ ഉണ്ടായിരിക്കെ രോഗികളെ കൊന്നുതരുന്ന ഈ ആശുപത്രികളിലേക്ക് എന്തിന് പോകണമെന്ന ചോദ്യവും ലഖുലേഘ വായനക്കാരന്റെ മുമ്പില്‍ വെക്കുന്നു.

രോഗികളെ ആശുപത്രിയില്‍ എത്തിക്കുന്ന ഏജന്റുമാര്‍ക്കും ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്കും വരെ കമ്മീഷന്‍ ലഭിക്കുന്ന രീതിയിലാണ് അറവിന്റെ കെണികള്‍ ഒരുക്കി വെച്ചിരിക്കുന്നത്. ഇതിന് പ്രത്യേക കോഡ് ഭാഷയും നിലവിലുള്ളതായി നീതിവേദി പറയുന്നു.

കൊന്നുതരുന്ന ആശുപത്രിയെ സൂക്ഷിക്കണമെന്ന് ലഘുലേഖ

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also read:
കാബൂളില്‍ ചാവേറാക്രമണം: വിദേശീയരടക്കം 21 പേര്‍ കൊല്ലപ്പെട്ടു

Keywords:  Leaflet against hospital,  Mangalore, Article, hospital, Information, Kannur, Docter, ICU, AAP, Ambulance, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia