കുഞ്ഞായീന്‍ മുസ്‌ലിയാര്‍ തിരിച്ചറിയപ്പെടാതെ പോയ ദാര്‍ശനികന്‍: എസ് ഐ ഒ സായാഹ്ന സദസ്
Aug 20, 2016, 11:30 IST
തലശ്ശേരി: (www.kasargodvartha.com 20/08/2016) നര്‍മ സംഭവങ്ങള്‍ക്കപ്പുറം വേണ്ടത്ര അര്‍ത്ഥത്തില്‍ തിരിച്ചറിയപ്പെടാതെ പോയ ഇസ്‌ലാമിക ദാര്‍ശനികനാണ് കുഞ്ഞായീന്‍ മുസ്‌ലിയാരെന്ന് തഫവുഖ് ഇസ്ലാമിക് കാമ്പസ് ഫെസ്റ്റിനോടനുബന്ധിച്ച് എസ് ഐ ഒ കണ്ണൂര്‍ ജില്ലാ കമ്മിറ്റി തലശേരിയില്‍ സംഘടിപ്പിച്ച സായാഹ്ന സദസ് അഭിപ്രായപ്പെട്ടു. മുസ്ലിയാരുടെ കപ്പപ്പാട്ട് സത്യാന്വേഷണത്തെയും ജീവിത യാഥാര്‍ത്ഥ്യത്തെയും ദാര്‍ശനികമായി സമീപിക്കുന്ന കാവ്യമാണ്.
കേരള മുസ്ലിം സാംസ്‌കാരിക പൈതൃകത്തിന് വലിയ സംഭാവനകളര്‍പിച്ച ഇത്തരം മഹദ് വ്യക്തിത്വങ്ങളെയും അവരുടെ സാഹിത്യ സംഭാവനകളെയും സംരക്ഷിക്കാനുള്ള ശ്രമങ്ങളുണ്ടാകണമെന്നും സായാഹ്ന സദസ് അഭിപ്രായപ്പെട്ടു. മലപ്പുറം ഗവണ്‍മെന്റ് കോളജിലെ ഇസ്ലാമിക് സ്റ്റഡീസ് അധ്യാപകനും ചരിത്ര ഗവേഷകനുമായ പി സക്കീര്‍ ഹുസൈന്‍, മാപ്പിള പാട്ട് ഗവേഷകന്‍ അബൂബക്കര്‍ വടകര, മുക്കം എം എ എം ഒ കോളജ് ഹിസ്റ്ററി പ്രൊഫസര്‍ അജ്മല്‍ കൊടിയത്തൂര്‍ എന്നിവര്‍ സംസാരിച്ചു.
എസ് ഐ ഒ കണ്ണൂര്‍ ജില്ലാ പ്രസിഡണ്ട് ജവാദ് അമീര്‍ അധ്യക്ഷത വഹിച്ചു. എസ് ഐ ഒ കണ്ണൂര്‍ ജില്ലാ സെക്രട്ടറി മുഹ്‌സിന്‍ ഇരിക്കൂര്‍ സ്വാഗതവും തലശേരി ഏരിയ പ്രസിഡണ്ട് സഫ്രിന്‍ തലശ്ശേരി നന്ദിയും പറഞ്ഞു.
Keywords : Kannur, Programme, SIO, Inauguration, Remembrance, Kunjayeen Musliyar.