കാർ ബൈകിലിടിച്ച് 2 എൻജിനീയറിങ് വിദ്യാർഥികൾ മരിച്ചു
Aug 13, 2021, 11:27 IST
കൊല്ലം: (www.kasargodvartha.com 13.08.2021) കാർ ബൈകിലിടിച്ച് രണ്ട് എൻജിനീയറിങ് വിദ്യാർഥികൾ മരിച്ചു. കണ്ണൂരിലെ പയ്യന്നൂർ പരോളിവയലിലെ അജയന്റെ മകൾ ചൈതന്യ (19), കൊല്ലം കുണ്ടറ സ്വദേശി ബി എൻ ഗോവിന്ദ്(20) എന്നിവരാണ് മരിച്ചത്. കൊല്ലം ചെങ്കോട്ട ദേശീയപാതയിലാണ് അപകടം നടന്നത്.
ഇരുവരും തിരുവനന്തപുരത്തെ എന്‍ജിനീയറിങ് കോളജിലെ വിദ്യാര്‍ഥികളാണ്. തെന്മല ടൂറിസ്റ്റ് കേന്ദ്രത്തിലേക്ക് വിനോദയാത്രയ്ക്ക് എത്തിയ സംഘത്തില്‍പെട്ടവരാണ് ഇവര്‍. അഞ്ച് ബൈകുകളിലായാണ് വിദ്യാർഥികൾ എത്തിയത്.
വിനോദയാത്ര കഴിഞ്ഞ് മടങ്ങും വഴി കുന്നിക്കോട് ചേത്തടി ഭാഗത്തുവെച്ച് ചെങ്ങമനാട് ഭാഗത്തു നിന്നുവന്ന മാരുതി എര്‍ടിഗ കാർ ഗോവിന്ദും ചൈതന്യയും സഞ്ചരിച്ച ബുള്ളറ്റിൽ ഇടിക്കുകയായിരുന്നു. കാർ അമിതവേഗതയിൽ ആയിരുന്നെന്ന് പറയുന്നു.
പോസ്റ്റ് മോർടെം നടപടികൾ പൂർത്തിയാക്കി മൃതദേഹം വെള്ളിയാഴ്ച ഉച്ചയോടെ ബന്ധുക്കൾക്ക് കൈമാറുമെന്ന് പൊലീസ് അറിയിച്ചു. കാറിൽ ഉണ്ടായിരുന്നവർക്ക് പരിക്കേറ്റതായി റിപോർടില്ല.
< !- START disable copy paste -->

Keywords: Kasaragod, Kerala, News, Car, Bike-Accident, Kollam, National highway, Kannur, Students, Thiruvananthapuram, Postmortem, Top-Headlines, Two engineering students died in car collided with bike.