കണ്ണൂര്‍-മുംബൈ ഗോ എയര്‍ സര്‍വീസ് ജനുവരി 10 മുതല്‍
Dec 19, 2018, 16:29 IST
കണ്ണൂര്‍: (www.kasargodvartha.com 19.12.2018) കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് മുംബൈയിലേക്കും തിരിച്ചും ഗോ എയര്‍ ദിവസേന ഡയറക്ട് സര്‍വീസ് ആരംഭിക്കുമെന്ന് മാനേജ്മെന്റ് അറിയിച്ചു. ജനുവരി പത്ത് മുതല്‍ കണ്ണൂര്‍-മുംബൈ സര്‍വീസും 11 മുതല്‍ മുംബൈ-കണ്ണൂര്‍ സര്‍വീസും തുടങ്ങും. കണ്ണൂരില്‍ നിന്ന് രണ്ട് മണിക്കൂര്‍ കൊണ്ട് മുംബൈയില്‍ എത്തുംവിധമാണ് സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്.
കണ്ണൂരില്‍ നിന്ന് രാത്രി 11ന് പുറപ്പെടുന്ന ജി 8-621 വിമാനം പുലര്‍ച്ചെ ഒന്നിന് മുംബൈയിലെത്തും. മുംബൈയില്‍ നിന്ന് രാത്രി 12.45ന് പുറപ്പെടുന്ന ജി 8-620 വിമാനം പുലര്‍ച്ചെ 2.45ന് കണ്ണൂരിലിറങ്ങും. കണ്ണൂര്‍-മുംബൈ സെക്ടറിലെ യാത്രക്കാരുടെ എണ്ണം പരിഗണിച്ചാണ് പുതിയ സര്‍വീസുകള്‍. നിലവില്‍ 24 സെക്ടറുകളിലായി 234 ഡൊമസ്റ്റിക് സര്‍വീസുകളാണ് ഗോ എയര്‍ നടത്തുന്നത്. കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് അന്താരാഷ്ട്ര സര്‍വീസുകളും വൈകാതെ ആരംഭിക്കുമെന്ന് മാനേജ്മെന്റ് പ്രതിനിധികള്‍ അറിയിച്ചു.
കുറഞ്ഞ ചെലവില്‍ വിശ്വാസ്യതയോടെ വിമാനസര്‍വീസുകള്‍ നടത്തുന്ന പ്രമുഖ കമ്പനിയാണ് വാഡിയ ഗ്രൂപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഗോ എയര്‍. നിലവില്‍ 24 ഡൊമസ്റ്റിക് വിമാനത്താവളങ്ങളില്‍ നിന്നും രണ്ട് അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ നിന്നുമാണ് ഗോഎയര്‍ സര്‍വീസ് നടത്തുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kannur, Top-Headlines, Kerala, Airport, Go Air launches daily direct flight between Kannur and Mumbai
< !- START disable copy paste -->