ഒന്നര വയസുകാരന്റെ മരണത്തില്‍ നിര്‍ണായക വഴിത്തിരിവ്; കുഞ്ഞിനെ കൊലപ്പെടുത്തുന്നതിന്റെ തലേന്ന് ശരണ്യയും നിധിനും തമ്മില്‍ ഗൂഢാലോചന നടത്തി; ശരണ്യയുടെ കാമുകന്‍ അറസ്റ്റില്‍
Feb 27, 2020, 17:21 IST
കണ്ണൂര്‍: (www.kasargodvartha.com 27.02.2020) ഒന്നര വയസുകാരനെ കടല്‍ഭിത്തിയിലെറിഞ്ഞു കൊലപ്പെടുത്തിയ കേസില്‍ അമ്മ ശരണ്യയുടെ കാമുകന്‍ അറസ്റ്റില്‍. വലിയന്നൂര്‍ സ്വദേശി നിധിനാണ് അറസ്റ്റിലായത്. പ്രേരണാകുറ്റം ചുമത്തിയാണ് അറസ്റ്റ്.
നേരത്തെ, കുഞ്ഞിനെ കൊലപ്പെടുത്താന്‍ കാമുകന്റെ പ്രേരണയുള്ളതായി സംശയമുണ്ടെന്ന് ഭര്‍ത്താവ് പ്രണവ് പോലീസില്‍ മൊഴി നല്‍കിയിരുന്നു. ഇതോടെ നിതിനെ ചേദ്യം ചെയ്ത് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
കുഞ്ഞിനെ കൊലപ്പെടുത്തിയതിന്റെ തലേന്ന് നിതിനും ശരണ്യയും കൂടിക്കാഴ്ച നടത്തിയിരുന്നതായും പറയുന്നു. നേരത്തെ തന്നെ നിതിന്റെ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നെങ്കിലും വ്യാഴാഴ്ച്ച രാവിലെ വിണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. നിലവില്‍ ശരണ്യയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.

Keywords: News, Kerala, Kannur, Baby, Killed, Love, Police, Arrest, Sea, father, Crime, Top-Headlines, Saranya's Boyfriend Arrested