ഏഴാം വയസിലും ഒമ്പതാം വയസിലും പീഡിപ്പിക്കപ്പെട്ടതായി പതിനേഴുകാരിയുടെ പരാതി; അടുത്ത ബന്ധുക്കളായ രണ്ടുപേര്‍ അറസ്റ്റില്‍
Dec 26, 2017, 20:34 IST
പയ്യന്നൂര്‍: (www.kasargodvartha.com 26.12.2017) ഏഴാമത്തെ വയസിലും ഒമ്പതാമത്തെ വയസിലും താന്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന പതിനേഴുകാരിയുടെ പരാതിയില്‍ അടുത്ത ബന്ധുക്കളായ രണ്ടുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു. രണ്ടാം ക്ലാസിലും നാലാം ക്ലാസിലും പഠിക്കുന്ന കാലത്ത് ഇളയുമ്മയുടെ മക്കള്‍ ബലാത്സംഗം ചെയ്തതായി പെണ്‍കുട്ടി നേരിട്ടാണ് തളിപ്പറമ്പ് പോലീസില്‍ പരാതി നല്‍കിയത്.
ചപ്പാരപ്പടവ് സ്വദേശിനിയായ 17 കാരിയാണ് രക്ഷിതാക്കളുടെയും ബന്ധുക്കളുടെയും എതിര്‍പ്പുകളെ അവഗണിച്ച് തിങ്കളാഴ്ച തളിപ്പറമ്പ് പോലീസ് സ്റ്റേഷനിലെത്തി മൊഴിനല്‍കിയത്. പരാതിയെ തുടര്‍ന്ന് പോലീസ് ഐപിസി 376 (എഫ്) പ്രകാരം ബലാത്സംഗത്തിന് കേസെടുത്തു. ജീവപര്യന്തം വരെ തടവുശിക്ഷ കിട്ടാവുന്ന കേസാണിതെന്ന് തളിപ്പറമ്പ് ഡിവൈഎസ്പി കെ വി വേണുഗോപാല്‍ പറഞ്ഞു. പ്രതികളെ ചൊവ്വാഴ്ച പോലീസ് അറസ്റ്റ് ചെയ്തു.
പെണ്‍കുട്ടി രണ്ടാംക്ലാസില്‍ പഠിക്കുന്ന കാലത്ത് വാടക വീട്ടിലും ബന്ധുവിന്റെ വീട്ടിലും കൊണ്ടുപോയി ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. രണ്ടു വ്യത്യസ്ത കേസുകളാണ് പോലീസ് ചാര്‍ജ് ചെയ്തിരിക്കുന്നത്. സംഭവം നടക്കുന്ന കാലത്ത് പോക്സോ നിയമം നിലവിലില്ലാത്തതിനാലാണ് മറ്റ് വകുപ്പുകള്‍ പ്രകാരം കേസെടുത്തതെന്ന് പോലീസ് പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, complaint, arrest, Molestation, payyannur, Molestation; 2 arrested < !- START disable copy paste -->
ചപ്പാരപ്പടവ് സ്വദേശിനിയായ 17 കാരിയാണ് രക്ഷിതാക്കളുടെയും ബന്ധുക്കളുടെയും എതിര്‍പ്പുകളെ അവഗണിച്ച് തിങ്കളാഴ്ച തളിപ്പറമ്പ് പോലീസ് സ്റ്റേഷനിലെത്തി മൊഴിനല്‍കിയത്. പരാതിയെ തുടര്‍ന്ന് പോലീസ് ഐപിസി 376 (എഫ്) പ്രകാരം ബലാത്സംഗത്തിന് കേസെടുത്തു. ജീവപര്യന്തം വരെ തടവുശിക്ഷ കിട്ടാവുന്ന കേസാണിതെന്ന് തളിപ്പറമ്പ് ഡിവൈഎസ്പി കെ വി വേണുഗോപാല്‍ പറഞ്ഞു. പ്രതികളെ ചൊവ്വാഴ്ച പോലീസ് അറസ്റ്റ് ചെയ്തു.
പെണ്‍കുട്ടി രണ്ടാംക്ലാസില്‍ പഠിക്കുന്ന കാലത്ത് വാടക വീട്ടിലും ബന്ധുവിന്റെ വീട്ടിലും കൊണ്ടുപോയി ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. രണ്ടു വ്യത്യസ്ത കേസുകളാണ് പോലീസ് ചാര്‍ജ് ചെയ്തിരിക്കുന്നത്. സംഭവം നടക്കുന്ന കാലത്ത് പോക്സോ നിയമം നിലവിലില്ലാത്തതിനാലാണ് മറ്റ് വകുപ്പുകള്‍ പ്രകാരം കേസെടുത്തതെന്ന് പോലീസ് പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, complaint, arrest, Molestation, payyannur, Molestation; 2 arrested